കോൺഗ്രസ് സ്ഥാനാർഥികളായി; നേമത്ത് കെ. മുരളീധരൻ, ബാലുശ്ശേരിയിൽ ധർമജൻ, ആറിടത്ത് പ്രഖ്യാപിച്ചില്ല
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നെതന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
86 മണ്ഡലങ്ങളിലെ പട്ടികയാണ് പുറത്തുവിട്ടത്. 92 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിലെ സ്ഥാനാർഥികളാണ് ബാക്കിയുള്ളത്. നേമത്ത് കെ. മുരളീധരൻ എം.പിയാണ് മത്സരിക്കുന്നത്. ബാലുശ്ശേരിയിൽ സിനിമ നടൻ ധർമജൻ ബോൾഗാട്ടിയാണ് മത്സരിക്കുന്നത്.
25 വയസ്സ് മുതൽ 50 വരെയുള്ള 46 പേർ, 50 മുതൽ 60 വയസ്സ് വരെയുള്ള 22 പേർ, 60 മുതൽ 70 വയസ്സ് വരെയുള്ള 15 പേർ എന്നിങ്ങനെ പട്ടികയിൽ ഇടംപിടിച്ചു. 70 വയസ്സിന് മുകളിൽ മൂന്നുപേർ മാത്രമാണുള്ളത്. പട്ടികയിൽ 55 ശതമാനം പേർ പുതുമുഖങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മണ്ഡലവും സ്ഥാനാർഥികളും:
ഉദുമ - പെരിയ ബാലകൃഷ്ണൻ
കാഞ്ഞങ്ങാട് - പി.വി. സുരേഷ്
പയ്യന്നൂർ - എം. പ്രദീപ് കുമാർ
കല്ല്യാശ്ശേരി - ബ്രജേഷ് കുമാർ
തളിപ്പറമ്പ് - അബ്ദുൽ റഷീദ് പി.വി.
ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ്
കണ്ണൂർ - സതീഷൻ പാച്ചേനി
തലശ്ശേരി - എം.പി. അരവിന്ദാക്ഷൻ
പേരാവൂർ - അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി - പി.കെ. ജയലക്ഷ്മി
സുൽത്താൻബത്തേരി - ഐ.സി. ബാലകൃഷ്ണൻ
നാദാപുരം - അഡ്വ. കെ. പ്രവീൺ കുമാർ
കൊയിലാണ്ടി - എൻ. സുബ്രഹ്മണ്യൻ
ബാലുശ്ശേരി - ധർമജൻ വി.കെ.
കോഴിക്കോട് നോർത്ത് - കെ.എം. അഭിജിത്ത്
ബേപ്പൂർ - അഡ്വ. പി.എം. നിയാസ്
വണ്ടൂർ - എ.പി. അനിൽകുമാർ
പൊന്നാനി - എ.എം രോഹിത്
തൃത്താല - വി.ടി. ബൽറാം
ഷൊർണ്ണൂർ - ടി.എച്ച്. ഫിറോസ് ബാബു
ഒറ്റപ്പാലം - ഡോ. സരിൻ
മലമ്പുഴ - എസ്.കെ. അനന്തകൃഷ്ണൻ
പാലക്കാട് - ഷാഫി പറമ്പിൽ
തരൂർ - കെ.എ. ഷീബ
ചിറ്റൂർ - സുമേഷ് അച്യുതൻ
ആലത്തൂർ - പാളയം പ്രദീപ്
ചേലക്കര - സി.സി. ശ്രീകുമാർ
കുന്നംകുളം - കെ. ജയശങ്കർ
മണലൂർ - വിജയഹരി
വടക്കാഞ്ചേരി - അനിൽ അക്കര
ഒല്ലൂർ - ജോസ് വെള്ളൂർ
തൃശൂർ - പത്മജ വേണുഗോപാൽ
നാട്ടിക - സുനിൽ ലാലൂർ
കൈപ്പമംഗലം - ശോഭ സുബിൻ
പുതുക്കാട് - അനിൽ അന്തിക്കാട്
ചാലക്കുടി - ടി.ജെ. സതീഷ് കുമാർ
കൊടുങ്ങല്ലൂർ - എം.പി. ജാക്സൺ
പെരുമ്പാവൂർ - എൽദോസ് കുന്നപ്പള്ളി
അങ്കമാലി - റോജി എം. ജോൺ
ആലുവ - അൻവർ സാദത്ത്
പറവൂർ - വി.ഡി. സതീശൻ
വൈപ്പിൻ - ദീപക് ജോയ്
കൊച്ചി - ടോണി ചമ്മണി
തൃപ്പൂണിത്തുറ - കെ. ബാബു
എറണാകുളം - ടി.ജെ. വിനോദ്
തൃക്കാക്കര - പി.ടി. തോമസ്
കുന്നത്തുനാട് - വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ - ഡോ. മാത്യു കുഴൽനാടൻ
ദേവികുളം - ഡി. കുമാർ
ഉടുമ്പൻചോല - അഡ്വ. ഇ.എം. അഗസ്റ്റി
പീരുമേട് - സിറിയക് തോമസ്
വൈക്കം - ഡോ. പി.ആർ. സോന
കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി- ഉമ്മൻ ചാണ്ടി
കാഞ്ഞിരപ്പള്ളി - ജോസഫ് വാഴക്കൻ
പൂഞ്ഞാർ - അഡ്വ. ടോമി കല്ലാനി
അരൂർ - ഷാനിമോൾ ഉസ്മാൻ
ചേർത്തല - എസ്. ശരത്
ആലപ്പുഴ - ഡോ. കെ.എസ്. മനോജ്
അമ്പലപ്പുഴ - അഡ്വ. എം. ലിജു
ഹരിപ്പാട് - രമേശ് ചെന്നിത്തല
കായംകുളം - അരിത ബാബു
മാവേലിക്കര - കെ.കെ. ഷാജു
ചെങ്ങന്നൂർ - എം. മുരളി
റാന്നി - റിങ്കു ചെറിയാൻ
ആറന്മുള - കെ. ശിവദാസൻ നായർ
കോന്നി - റോബിൻ പീറ്റർ
അടൂർ - എം.ജി. കണ്ണൻ
കരുനാഗപ്പള്ളി - സി.ആർ. മഹേഷ്
കൊട്ടാരക്കര - രഷ്മി ആർ
പത്തനാപുരം - ജ്യോതികുമാർ ചാമക്കാല
ചടയമംഗലം - എം.എം. നസീർ
കൊല്ലം - ബിന്ദു കൃഷ്ണ
ചാത്തന്നൂർ - പീതാംബര കുറുപ്പ്
വർക്കല - ബി.ആർ.എം ഷഫീർ
ചിറയിൻകീഴ് - അനൂപ് ബി.എസ്
നെടുമങ്ങാട് - പി.എസ്. പ്രശാന്ത്
വാമനപുരം - ആനാട് ജയൻ
കഴക്കൂട്ടം - ഡോ. എസ്.എസ്. ലാൽ
തിരുവനന്തപുരം - വി.എസ്. ശിവകുമാർ
നേമം - കെ. മുരളീധരൻ
അരുവിക്കര - കെ.എസ്. ശബരീനാഥ്
പാറശ്ശാല - അൻസജിത റസൽ
കാട്ടാക്കട - മലയിൻകീഴ് വേണുഗോപാൽ
കോവളം - എം. വിൻസെന്‍റ്
നെയ്യാറ്റിൻകര - ആർ. ശെൽവരാജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.