തൃപ്പൂണിത്തുറ ഡീൽ വേറെ; വിവാദം കൊഴുക്കുന്നു
text_fieldsകൊച്ചി: രാഷ്ട്രീയ പോരാട്ടംകൊണ്ട് ശ്രദ്ധ നേടിയ തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടുകച്ചവട വിവാദവും കൊഴുക്കുന്നു.
ബി.ജെ.പിക്ക് വോട്ട് ചെയ്താൽ അത് പരോക്ഷമായി സി.പി.എമ്മിനെ സഹായിക്കലാകുമെന്ന് നിരവധി ബി.ജെ.പി പ്രവർത്തകർ തന്നെ വിളിച്ചറിയിെച്ചന്ന യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിെൻറ പ്രസ്താവനയാണ് കോൺഗ്രസ്-ബി.ജെ.പി വോട്ടുകച്ചവടമെന്ന വിവാദത്തിലേക്ക് എത്തിനിൽക്കുന്നത്.
കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ടുചെയ്തവർ ഇക്കുറി തന്നെ സഹായിക്കുമെന്നും ബാബു പറഞ്ഞു. തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫ്-എൻ.ഡി.എ മത്സരമാണെന്നും കോൺഗ്രസ് ചിത്രത്തിലില്ലെന്നുമുള്ള ബി.ജെ.പി സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണെൻറ പ്രസ്താവനക്കുള്ള മറുപടിയിലാണ് ബാബുവിെൻറ വിവാദ പ്രതികരണം.
ആർ.എസ്.എസ് നേതാവ് ആർ. ബാലശങ്കർ ഉയർത്തിയ ഡീൽ വിവാദത്തിൽ ചുറ്റിത്തിരിഞ്ഞ സി.പി.എമ്മിന് കിട്ടിയ പിടിവള്ളിയായി ഇത്. വോട്ടുകച്ചവടം കോൺഗ്രസ് സ്ഥാനാർഥി പരസ്യമായി സമ്മതിച്ചതോടെ ഇരുപാർട്ടി നേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് ആവശ്യപ്പെട്ടു.
മണ്ഡലത്തിൽ ശബരിമല വിഷയം സജീവമാക്കാൻ തുടക്കംമുതൽ യു.ഡി.എഫ് ശ്രമമുണ്ട്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരി പങ്കെടുത്ത് എം.എൽ.എക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. ബാബുവിന് കെട്ടിവെക്കാനുള്ള തുക നൽകിയതും ഇദ്ദേഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.