കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടന തർക്കം കോടതിയിലേക്ക്; പാർട്ടി ഭരണഘടന ലംഘിച്ചെന്ന് ഹരജി
text_fieldsകണ്ണൂർ: കോൺഗ്രസിൽ പുതിയ വിവാദത്തിന് വഴിവെച്ച ബ്ലോക്ക് പ്രസിഡന്‍റ് പുനഃസംഘടന തർക്കം കോടതിയിലേക്ക്. കണ്ണൂർ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ.വി സനിൽ കുമാറാണ് തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ ഹരജി നൽകിയത്.
ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനം പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ് ഭരണഘടന നിർദേശിക്കുന്നത്. ഭരണഘടന ലംഘിച്ച് നേതാക്കളുടെ താൽപര്യ പ്രകാരം ഭാരവാഹികളെ തീരുമാനിച്ച നടപടി റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
കൂടാതെ, എ.ഐ.സി.സി അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ പാർട്ടി ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെ നേതാക്കളുടെ ഇഷ്ടക്കാരെ തിരുകികയറ്റിയെന്നും ഇത് റദ്ദ് ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എന്നിവരാണ് എതിർ കക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.