'സലിംകുമാറില്ലെങ്കിൽ ഞങ്ങളുമില്ല'; കോൺഗ്രസ് ഫിലിം ഫെസ്റ്റിവൽ ബഹിഷ്കരിക്കും
text_fieldsകൊച്ചി: പ്രായം 50 പിന്നിട്ടെന്ന വാദം നിരത്തി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിെൻറ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയെന്ന വിവാദത്തിന് പിന്നാലെ ബഹിഷ്കരണം പ്രഖ്യാപിച്ച് കോൺഗ്രസ്. സലിംകുമാറില്ലെങ്കിൽ ഞങ്ങളുമില്ലെന്നും കൊച്ചിയിലെ ചലച്ചിത്രമേള ബഹിഷ്കരിക്കുന്നെന്നും ഹൈബി ഈഡൻ എം.പി ഫേസ്ബുക്കിൽ കുറിച്ചു.
മുതിർന്ന സംവിധായകൻ കെ.ജി. ജോർജിെൻറ നേതൃത്വത്തിൽ സരിത തിയറ്ററിൽ ബുധനാഴ്ച വൈകീട്ട് ആറിനാണ് ചടങ്ങ് ആരംഭിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ചെറുപ്പക്കാരായ അവാർഡ് ജേതാക്കളെയാണ് തിരിതെളിക്കാൻ ഉദ്ദേശിച്ചതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കിയിരുന്നു.
ദേശീയ അവാർഡ് ഉൾപ്പെടെ നേടിയ എറണാകുളം ജില്ലക്കാരനായ താൻ മേളക്ക് തിരിതെളിക്കാൻ ഉണ്ടാകുമെന്ന് വിചാരിച്ചുവെന്ന് സലിംകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച വരെ ഒന്നും കേൾക്കാതായപ്പോൾ കമ്മിറ്റി അംഗമായ സംവിധായകൻ സോഹൻലാലിനെ വിളിച്ചു. അപ്പോഴാണ് ചെറുപ്പക്കാരാണ് തിരിതെളിക്കുന്നതെന്നും പ്രായമായവരെ ഒഴിവാക്കിയെന്നും മറുപടി ലഭിച്ചു.
അമൽ നീരദും ആഷിഖ് അബുവുമൊക്കെ ജൂനിയറായി മഹാരാജാസിൽ പഠിച്ചവരാണ്. എങ്ങനെയാണ് തനിക്കുമാത്രം പ്രായക്കൂടുതലാകുന്നതെന്ന് മനസ്സിലാകുന്നില്ല. 90 വയസ്സായെങ്കിൽ ഒാക്കെ. അവരെക്കാൾ മൂന്നുവയസ്സ് കൂടിയതിെൻറ പേരിൽ ഒഴിവാക്കിയത് ശരിയായില്ലെന്ന് പറഞ്ഞപ്പോൾ സോഹൻ സീനുലാൽ ഫോൺ കട്ട് ചെയ്തു.
പിന്നീട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ വിളിച്ച് പരിപാടിക്ക് വരാനാകുമോയെന്ന് ചോദിച്ചു. ഇത് ആളെ കളിയാക്കാനാണ്. ഒരുമാസം മുമ്പ് തയാറാക്കിയ ലിസ്റ്റിനെ സംബന്ധിച്ച് അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ വേണമെങ്കിൽ അവസരം നൽകാമെന്ന മറുപടി. അവാർഡ് കിട്ടിയ ഏക കോൺഗ്രസുകാരനാണ് താൻ. അതുകൊണ്ട് അവർക്ക് അടുപ്പിക്കാൻ പറ്റില്ല. ഒരു സി.പി.എം മേളയാണ് നടക്കുന്നതെന്നും സലിംകുമാർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.