ഒടുവിൽ കോൺഗ്രസിൽ ധാരണ; സി.എ.ജി റിപ്പോര്‍ട്ടില്‍ വേണ്ടത് സി.ബി.െഎ അന്വേഷണം
text_fieldsതിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസി ൽ ധാരണ. നേതാക്കൾ വ്യത്യസ്ത അന്വേഷണം ആവശ്യെപ്പട്ടുവരുന്നതിനിടെ ചേർന്ന കെ.പി.സി. സി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം.
ആശയവിനിമയത്തിലെ വീഴ്ചയാണ് വ് യത്യസ്ത അഭിപ്രായത്തിനു കാരണെമന്ന് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്ത സമ്മേളനത്തിൽ സമ്മതിച്ചു.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുവെങ്കിലും സിറ്റിങ് ജ ഡ്ജിയുടെ സേവനം ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതിനാലാണ് സി.ബി.െഎ അന്വേഷ ണം ആവശ്യപ്പെടാൻ തീരുമാനിച്ചത്. മാത്രമല്ല, ജുഡീഷ്യൽ അന്വേഷണം നീളാനും സാധ്യതയുണ്ട് .
ഏതേന്വഷണം എന്നതിൽ ആശയക്കുഴപ്പം ഉണ്ടായെന്നത് സത്യമാണ്. എന്നാൽ അത് അഭിപ്രായ ഭിന്നതയല്ല.
ഡി.ജി.പിക്കെതിരായ അഴിമതികളും മുഖ്യമന്ത്രിയുടെ പങ്കും സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് ഏഴിന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തിയ നികുതിഭാരത്തിനെതിരെ ഫെബ്രുവരി 26ന് വില്ലേജ് ഓഫിസുകള്‍ക്ക് മുന്നില്‍ ധർണ നടത്തും. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജില്ലതലത്തില്‍ സെമിനാർ സംഘടിപ്പിക്കും. വി.ഡി. സതീശനാണു ചുമതല.
പൗരത്വ നിയമ ഭേദഗതി സമരത്തിൽ സി.പി.എം ജനങ്ങളെ വഞ്ചിക്കുകയാണ്. ന്യൂനപക്ഷവോട്ട് ലക്ഷ്യമാക്കിയുള്ള വാചാടോപമാണ് മുഖ്യമന്ത്രിയുടേത്.
പ്രക്ഷോഭത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മോദിയെ പ്രീണിപ്പിക്കാനാണ്. ഹിന്ദു വോട്ട് ലക്ഷ്യമാക്കിയാണ് ആ നീക്കം. പൗരത്വ പ്രക്ഷോഭം തള്ളിപ്പറയാൻ പ്രധാനമന്ത്രി ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ വാക്കുകളാണ്. അവരുടെ രഹസ്യബന്ധം ഇത് വ്യക്തമാക്കുന്നു.
തീവ്രവാദികളെന്നു മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന സംഘടനകൾ എന്നുമുതലാണ് കയ്പുള്ള കഷായമായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും അവരുമായി സി.പി.എം ബാന്ധവം ഉണ്ടാക്കിയിട്ടുണ്ട്.
ലോക കേരള സഭയുമായി ബന്ധെപ്പട്ട ആരോപണങ്ങൾ സര്‍ക്കാർ ധൂര്‍ത്തിന് തെളിവാണ്. സമ്പന്നര്‍ക്ക് വേണ്ടി നടത്തിയ ധൂര്‍ത്ത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.