കൽപറ്റ എന്നാൽ 'ജഗപൊക'
text_fieldsകൽപറ്റ: വയനാട്ടിൽ ഏക ജനറൽ സീറ്റായ കൽപറ്റയിൽ കോൺഗ്രസ് സ്ഥാനാർഥി ഉണ്ടാകുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെങ്കിലും ചർച്ചയും പിടിവലിയും തുടങ്ങിയിട്ട് ആഴ്ചകളായി. കൽപറ്റ എന്നു കേട്ടാൽ 'ജഗപൊക' എന്നാണ് വിേശഷണം. കാരണം അണിയറയിൽ ഇതുപോലെ 'കോലാഹലം' തുടരുന്ന ഒരു മണ്ഡലം വേറെയുണ്ടാകില്ല.
ആരു മത്സരിക്കുമെന്ന ചോദ്യത്തിനു മുന്നിൽ േകാൺഗ്രസിൽ മണ്ഡലം ഭാരവാഹി മുതൽ അഖിലേന്ത്യ നേതാവിനു വരെ ഉത്തരമില്ല. തർക്കം മൂപ്പിക്കാൻ എട്ടുപേരുകൾ കൽപറ്റയിൽ പരിഗണനക്ക് വന്നു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മുതൽ തലമുതിർന്ന പല നേതാക്കളും കൽപറ്റയിൽ പരിഗണിക്കപ്പെട്ടതോടെ, ചുരുക്കുംതോറും പട്ടികയിലെ പേരുകൾ മാറിമറിയുകയാണ്. കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖിനായിരുന്നു മുൻതൂക്കം. കെ.സി. റോസക്കുട്ടി ടീച്ചർ, എൻ.ഡി. അപ്പച്ചൻ, പി.വി. ബാലചന്ദ്രൻ, കെ.എൽ. പൗലാസ്, പി.ഡി. സജി, സജി ജോസഫ് ഇങ്ങനെയാണ് സാധ്യത പട്ടിക. ഇനിയെന്തു സംഭവിക്കുമെന്ന് ആർക്കും പിടിപാടില്ല.
തുടക്കത്തിൽ മനസ്സുതുറക്കാതിരുന്ന എൽ.ജെ.ഡി. ഒടുവിൽ സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാറിനെ തന്നെ കൽപറ്റയിൽ പ്രഖ്യാപിച്ചു. സി.പി.എമ്മിെൻറ സിറ്റിങ് സീറ്റാണ് എൽ.ജെ.ഡിക്ക് നൽകിയത്. കഴിഞ്ഞ തവണ യു.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച ശ്രേയാംസ്കുമാർ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിയാണ്. രാജ്യസഭാംഗമാണ് അദ്ദേഹം. സുൽത്താൻ ബത്തേരിയിൽ കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലെത്തിയ എം.എസ്. വിശ്വനാഥനും മാനന്തവാടിയിൽ സി.പി.എമ്മിെൻറ സിറ്റിങ് എം.എൽ.എ ഒ.ആർ. കേളുവും പ്രചാരണം തുടങ്ങി കഴിഞ്ഞു. സുൽത്താൻ ബത്തേരിയിൽ സിറ്റിങ് എം.എൽ.എ ഐ.സി. ബാലകൃഷ്ണനും മാനന്തവാടിയിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.
കൽപറ്റ തരുമെങ്കിൽ മതി ടി. സിദ്ദീഖ്
കോഴിക്കോട്: സീറ്റ് അനുവദിക്കുകയാണെങ്കിൽ കൽപറ്റ മതിയെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്. കൽപറ്റയിൽ സജീവ് ജോസഫിനെ പരിഗണിക്കണമെന്ന് കത്തോലിക്ക സഭ ആവശ്യപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. നിലമ്പൂരിലേക്ക് സിദ്ദീഖിനെ പരിഗണിക്കാനും നീക്കമുണ്ടായിരുന്നു.
എന്നാൽ, താൻ നിലമ്പൂരിലേക്കില്ലെന്ന് സിദ്ദീഖ് 'മാധ്യമ'ത്തോട് പറഞ്ഞു. കൽപറ്റ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.