സിറ്റിങ് എം.എൽ.എമാരിൽ കെ.സി. ജോസഫ് മാത്രം പുറത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ മുഴുവൻ സിറ്റിങ് എം.എൽ.എമാർക്കും വീണ്ടും മത്സരിക്കാൻ അവസരം നൽകിയപ്പോൾ ഒഴിവാക്കെപ്പട്ടത് ഇരിക്കൂറിൽനിന്ന് കാലങ്ങളായി വിജയിച്ചിരുന്ന കെ.സി. ജോസഫ് മാത്രം. കെ. മുരളീധരനും എം. ലിജുവിനും പാർട്ടി തീരുമാനിച്ച മാനദണ്ഡത്തിൽ ഇളവ് നൽകി. കെ. മുരളീധരൻ ഉൾെപ്പടെ ഒമ്പത് മുൻ എം.എൽ.എമാർ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഇടംനേടി.
ഇരിക്കൂറിലേക്ക് നിർദേശിച്ച സജീവ് ജോസഫിനെതിരെ രൂക്ഷമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ നേമത്ത് മുന്നണി നേരിട്ട കനത്ത പരാജയവും കോൺഗ്രസിനെതിരെ മുൻകാലങ്ങളിൽ ഉയർന്ന വോട്ട് കച്ചവട ആരോപണവും മറികടന്ന് ശക്തമായ മത്സരത്തിന് ഇത്തവണ വഴിതുറക്കുകയെന്ന കണക്കുകൂട്ടലോടെയാണ് മാനദണ്ഡത്തിൽ ഇളവ് നൽകി മുരളിയെ രംഗത്തിറക്കിയത്.
മന്ത്രി ജി. സുധാകരനെ സി.പി.എം മാറ്റിനിർത്തിയതോടെ അമ്പലപ്പുഴയിൽ ശക്തനായ ഒരാളെ രംഗത്തിറക്കിയാൽ വിജയസാധ്യതയുണ്ടെന്ന കണക്കുകൂട്ടലിെൻറ അടിസ്ഥാനത്തിലാണ് എം. ലിജുവിനെ രംഗത്തിറക്കിയത്.
പോഷകസംഘടനകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു അധ്യക്ഷർ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചപ്പോൾ മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തഴയപ്പെട്ടു. െഎ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനും ഇടംകിട്ടിയില്ല. ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇനിയും തീരുമാനിക്കാനുണ്ടെങ്കിലും പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിക്ക്, കെ.പി. അനിൽകുമാർ, പ്രയാർ ഗോപാലകൃഷ്ണൻ, ജ്യോതി വിജയകുമാർ, സൗമിനി ജെയിൻ, വി.വി. പ്രകാശ്, ജോസി സെബാസ്റ്റിൻ, ഹരിഗോവിന്ദൻ, റിജിൽ മാക്കുറ്റി, സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ അന്തിമപട്ടികയിൽ ഉൾപ്പെട്ടില്ല.
ഒമ്പത് മുൻ എം.എൽ.എമാർക്ക് ടിക്കറ്റ് നൽകി. ആർ. സെൽവരാജ്, കെ.കെ. ഷാജു, കെ. ശിവദാസൻ നായർ, എം. മുരളി, ജോസഫ് വാഴക്കൻ, ഇ.എം. അഗസ്തി, കെ. ബാബു, പി.കെ. ജയലക്ഷ്മി എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്. സഹോദരങ്ങളായ കെ. മുരളീധരനും പത്മജ വേണുഗോപാലും ഇതാദ്യമായി ഒരേസമയം നിയമസഭയിലേക്ക് മത്സരിക്കുെന്നന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.