കല്ലാമലയിൽ കോൺഗ്രസ് സ്ഥാനാർഥി മാറിനിൽക്കും –മുല്ലപ്പള്ളി
text_fieldsകോഴിക്കോട്: യു.ഡി.എഫിെൻറ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാൽ തെൻറ വീടുൾക്കൊള്ളുന്ന വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി െക.പി. ജയകുമാറിനോട് മാറിനിൽക്കാൻ നിർദേശം നൽകിയതായും ഇവിടെ ജനകീയ മുന്നണിയുടെ സ്ഥാനാർഥിക്കായി എല്ലാവരും പ്രവർത്തിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാലിക്കറ്റ് പ്രസ്ക്ലബിെൻറ തദ്ദേശീയം 2020 'മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലാമലയുടെ കാര്യത്തിൽ കോൺഗ്രസിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായതിനാൽ ഇക്കാര്യം കൂടുതൽ വിവാദമാക്കാനില്ല. കെ. മുരളീധരനുമായി ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏലംകുളത്തെ വെൽഫെയർ പാർട്ടി സ്ഥാനാർഥിക്കൊപ്പം മുല്ലപ്പള്ളി നിൽക്കുന്ന ചിത്രം പുറത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥികൾെക്കാപ്പമുള്ള ചിത്രത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൂടി ഉൾപ്പെട്ടുവെങ്കിൽ അവിടത്തെ പാർട്ടിക്ക് ഗുരുതര വീഴ്ചപറ്റി. ഇൗ സ്ഥാനാർഥിയുമായി പാർട്ടിക്ക് ബന്ധമില്ല. കോഴിക്കോട് ജില്ല പഞ്ചായത്ത് കുറ്റ്യാടി ഡിവിഷനിൽ യു.ഡി.എഫിന് ജനവിധി തേടുന്നത് വെൽഫെയർ പാർട്ടി പ്രതിനിധിയല്ലേയെന്ന ചോദ്യത്തിൽനിന്ന് മുല്ലപ്പള്ളി ഒഴിഞ്ഞുമാറി. ധനമന്ത്രി ടി.എം. തോമസ് െഎസക്കിനെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക് വിട്ട സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സർക്കാറിെൻറ ദുഷ്ചെയ്തികൾ യു.ഡി.എഫിന് അനുകൂലമാകും. അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഒാഫിസ് മാറി. മലപ്പുറം, കണ്ണൂർ ജില്ലകളിലുൾപ്പെടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ട്.
അതിനാലാണ് ബി.ജെ.പി നേരത്തെ മത്സരിച്ച 2500 വാർഡുകളിൽ ഇത്തവണ അവർക്ക് സ്ഥാനാർഥികളില്ലാതെ പോയത്. തൊടുപുഴ നഗരസഭയിലേക്ക് സി.പി.എം മത്സരിക്കുന്ന 25 ഡിവിഷനുകളിൽ 24 ഇടത്തും അരിവാൾ ചുറ്റിക നക്ഷത്രം ഒഴിവാക്കിയിരിക്കയാണ്. പാർട്ടി നേതാക്കൾപോലും പാർട്ടി ചിഹ്നം ഒഴിവാക്കുന്ന സാഹചര്യമാണുള്ളത്.
പെരിയ കേസ് സി.ബി.െഎക്ക് വിട്ടത് നിയമവാഴ്ചയുടെ വിജയമാണ്. ടി.പി കേസിലും ശുഹൈബിെൻറ കേസിലും സി.ബി.െഎ അന്വേഷണത്തിന് നീതിപീഠത്തിെൻറ ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഇ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.