കോൺഗ്രസ് ചിന്തൻ ശിബിരം 23ന് കോഴിക്കോട്ട്
text_fieldsകോഴിക്കോട്: കോൺഗ്രസിന് പുതിയ ദിശാബോധവും അതിനൊത്ത് സംഘടനാപ്രവർത്തനത്തിൽ ആവശ്യമായ മാറ്റവും ലക്ഷ്യമിട്ടുള്ള കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരം 23, 24 തീയതികളിൽ കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡിൽ നടക്കും.
എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, ഡി.സി.സി പ്രസിഡന്‍റുമാർ, പോഷകസംഘടന സംസ്ഥാന പ്രസിഡന്‍റുമാർ, ദേശീയനേതാക്കൾ എന്നിങ്ങനെ 191 പ്രതിനിധികളാണ് പങ്കെടുക്കുക. 23ന് രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പതാക ഉയത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എം.പി, താരീഖ് അൻവർ, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ അടക്കമുള്ള നേതാക്കളും പങ്കെടുക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണർ ചെയർമാനും എം.ജെ. ജോബ് കൺവീനറുമായ മിഷൻ 24, വി.കെ. ശ്രീകണ്ഠൻ എം.പി (ചെയ), എം.എം. ഷുക്കൂർ (കൺ) ആയ പൊളിറ്റിക്കൽ കമ്മിറ്റി, ബെന്നി ബെഹന്നാൻ എം.പി (ചെയ), വി.പി. പ്രതാപചന്ദ്രൻ (ട്രഷ) ആയ ഇക്കണോമിക്കൽ കമ്മിറ്റി, എം.കെ. രാഘവൻ എം.പി (ചെയ), അബ്ദുൽ ലത്തീഫ് (കൺ) ആയ ഓർഗനൈസേഷൻ കമ്മിറ്റി, കൊടിക്കുന്നിൽ സുരേഷ് എം.പി (ചെയ), ആര്യാടൻ ഷൗക്കത്ത് (കൺ) ആയ ഔട്ട്റീച്ച് കമ്മിറ്റി എന്നിവയാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളുടെ ക്രോഡീകരണം നടത്തുക. അഡ്വ. പി.എം. നിയാസ്, കെ. ബാലനാരായണൻ, കെ.സി. അബു, പി.എം. അബ്ദുറഹിമാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.