ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാൻ കോൺഗ്രസിനായില്ല –പ്രകാശ് കാരാട്ട്
text_fieldsകൊച്ചി: ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിലൂന്നിയ ദേശീയതയെ നേരിടാൻ കോൺഗ്രസ് ഉൾപ്പെ ടെയുള്ള ഇടതുപക്ഷ ഇതര പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കായില്ലെന്ന് സി.പി.എം േപാളി റ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊച്ചിയിൽ സി.പി.എം ജില്ല കമ്മിറ്റിയും ഇ.എം.എസ് പഠനക േന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ‘തെരഞ്ഞെടുപ്പുഫലവും ഇടതുപക്ഷത്തിെൻറ ഭാവി പരിപാടിയും’ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തീവ്ര ഹിന്ദുത്വയിലൂന്നിയ ദേശീയതയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയ പ്രചാരണവുമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ വിജയം നൽകിയത്. ഇടതുപക്ഷ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമെ ബി.ജെ.പിയെയും തീവ്രഹിന്ദുത്വ നിലപാടുകളെയും പരാജയപ്പെടുത്താനാകൂ.
രാജ്യത്തെ കർഷകർ നേരിടുന്ന പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ രൂക്ഷതയും സാമ്പത്തികമാന്ദ്യവുമെല്ലാം തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പുവരെ സജീവ വിഷയങ്ങളായിരുന്നു. എന്നാൽ, പുൽവാമയിലെ ഭീകരാക്രമണത്തിനുശേഷം സ്ഥിതി മാറി. ബാലാകോട്ട് വ്യോമാക്രമണത്തിെൻറ മറയിൽ മുസ്ലിംവിരുദ്ധ ദേശീയ വികാരമുയർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു.
സമാജ്വാദി, ബി.എസ്.പി, ആർ.ജെ.ഡി തുടങ്ങി പ്രതിപക്ഷ പാർട്ടികളാകട്ടെ വിവിധ ജാതി സമുദായങ്ങളെ ഒപ്പം നിർത്താനാണ് ശ്രമിച്ചത്. ഈ സമുദായങ്ങളിൽനിന്നെല്ലാം ഇവർക്ക് കിട്ടിയതിനെക്കാൾ കൂടുതൽ വോട്ടുകൾ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിന് ലഭിച്ചു എന്നതാണ് വസ്തുത. ബി.ജെ.പിയും ആർ.എസ്.എസും മുന്നോട്ടുെവച്ച അപകടകരമായ ഹിന്ദുത്വമുദ്രാവാക്യത്തെ ആശയപരമായും രാഷ്ട്രീയമായും നേരിടാൻ ഈ പാർട്ടികൾക്കായില്ലെന്നതാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.