ആലപ്പുഴയിൽ കോൺഗ്രസ്- സി.പി.ഐ ഏറ്റുമുട്ടൽ; ഇന്ന് ഹർത്താൽ
text_fieldsആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ്- സി.പി.ഐ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. 25 പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അക്രമത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് കോൺഗ്രസ് ഹർത്താലിന് ആഹ്വാനംചെയ്തു.
കോൺഗ്രസ് ഓഫിസിന് സമീപം സി.പി.ഐ കൊടി നാട്ടിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് തുടക്കം. ബ്ലോക്ക് കമ്മിറ്റി ഓഫിസിന് സമീപം സി.പി.ഐ നാട്ടിയ കൊടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പിഴുതുമാറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് കൂടുതൽ പ്രവര്‍ത്തകരെത്തി പരസ്പരം ഏറ്റുമുട്ടി. കോണ്‍ഗ്രസിന്‍റെ ബ്ലോക്ക് കമ്മിറ്റി ഓഫിസടക്കം അടിച്ചുതകർത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് കല്ലേറിലാണ് പരിക്കേറ്റത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഓഫീസ് അടിച്ചു തകര്‍ത്തതിലും പ്രവര്‍ത്തകരെ മര്‍ദിച്ചതിലും പ്രതിഷേധിച്ച് നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.