സ്കൂൾ ഉദ്ഘാടന ചടങ്ങില്‍ സി.പി.എം-കോൺഗ്രസ് സംഘര്‍ഷം; വിദ്യാർഥികൾക്ക് മുന്നിൽ പ്രവർത്തകർ അഴിഞ്ഞാടി
text_fieldsകാട്ടാക്കട: സ്കൂൾ ഉദ്ഘാടന ചടങ്ങില്‍ സി.പി.എം^കോൺഗ്രസ് സംഘര്‍ഷം; വിദ്യാർഥികൾക്ക് മുന്നിൽ പ്രവർത്തകർ അഴിഞ്ഞാടി. ആര്യനാട്- സര്‍ക്കാര്‍ സ്കൂളില്‍ പുതുതായി നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനവേദിയിലാണ് സംഘര്‍ഷമുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു. മന്ത്രിയും എം.എല്‍.എയുമുള്ള വേദിക്ക് മുന്നിലാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുട്ടിയത്.
ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും പരിക്കേറ്റു. അസഭ്യവര്‍ഷവുമായാണ് ഇവർ തമ്മില്‍ തല്ലിയത്. വിദ്യാർഥികള്‍ നിലവിളിച്ചും പേടിച്ച് വിറച്ചും ക്ലാസ് മുറികളിേലക്ക് ഓടിപ്പോയി. വിദ്യാർഥികള്‍ കൂട്ടത്തോടെ ഓടിയത് വീഴ്ചക്കും ഇടയാക്കി. വിദ്യാർഥിനികള്‍ ഉള്‍പ്പെടെയുള്ള സദസ്സിന് മുന്നില്‍ നടത്തിയ സംഘര്‍ഷത്തില്‍ ഉടുതുണി ഉരിഞ്ഞായിരുന്നു അഴിഞ്ഞാട്ടം. ചൊവ്വാഴ്ച വൈകീട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സ്കൂള്‍ മന്ദിരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ജി. കാര്‍ത്തികേയന്‍ സ്പീക്കറായിരിക്കെ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരു കോടി 16 ലക്ഷം വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
സംഘര്‍ഷം കാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ചാനല്‍ കാമറമാന്മാരായ സതീഷ്, സാബു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ കാമറകളും നശിപ്പിച്ചു. മന്ദിരോദ്ഘാടനം കഴിഞ്ഞ് അതിഥികൾ വേദിയിലെത്തിയശേഷം സ്വാഗതം പറയാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാമിലാബീഗത്തെ അധ്യക്ഷനായ കെ.എസ്. ശബരീനാഥൻ എം.എൽ.എ ക്ഷണിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചടങ്ങിൽ പ്രോട്ടോകോൾ അനുസരിച്ച് ജില്ല പഞ്ചായത്തംഗമാണ് സ്വാഗതം പറയേണ്ടതെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
തുടർന്ന് അധ്യക്ഷൻ മന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. മന്ത്രി പ്രസംഗം കഴിഞ്ഞ് വേദിയിൽ ഇരിക്കുന്നതിനിടെ തടസ്സവാദവുമായി ഇരുവിഭാഗവും വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടെ കൃതജ്ഞതക്ക് സ്കൂൾ പ്രിൻസിപ്പലിനെ വിളിച്ചതോടെ പ്രസംഗിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ രംഗത്തെത്തി. ഇതോടെ മന്ത്രി പൊലീസ് അകമ്പടിയോടെ വേദിവിട്ടു .
തുടർന്ന് വേദിയിലുണ്ടായിരുന്ന കോൺഗ്രസ്, സി.പി.എം പ്രവർത്തകർ തമ്മിൽ വാക്കേറ്റമാവുകയും കൈയാങ്കളിയിലെത്തുകയുമായിരുന്നു. കോൺഗ്രസ് നേതാവ് ജയമോഹൻ മൈക്കിന് അടുത്തേക്ക് എത്തിയതോടെ ആക്രോശവുമായി ഡി.വൈ.എഫ്.െഎ പ്രവർത്തകരും സി.പി.എം നേതാക്കളും എത്തി. ഇതിനിടെ കോൺഗ്രസ് ആര്യനാട് മണ്ഡലം പ്രസിഡൻറ് കെ.കെ. രതീഷ്കുമാറിന് തലക്ക് പരിക്കേറ്റു.
പൊലീസ് സംഘർഷാവസ്ഥക്ക് അയവുവരുത്താൻ നടത്തിയ ശ്രമങ്ങൾ വിഫലമായി. എം.എൽ.എയുടെ നേരെയും ആക്രോശവുമായി ചിലരെത്തി. ആയിരത്തോളം കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ഉൾപ്പടെയുള്ളവർ നോക്കിനിൽക്കെയായിരുന്നു ഏറ്റുമുട്ടൽ. നിലവിളിയോടെ കുട്ടികൾ നാലുപാടും ചിതറി. അക്രമികൾ എടുത്തെറിഞ്ഞ കസേരകളിൽ ചിലത് കുട്ടികളുടെ നേരെയും എത്തി. അധ്യാപകർ വളരെ പണിപ്പെട്ടാണ് കുട്ടികളെ സുരക്ഷിതമാക്കി ക്ലാസുകളിൽ കയറ്റിയത്. വേദിയിലും സദസ്സിലും ഉണ്ടായിരുന്ന കസേരകളും ൈകയിൽകിട്ടിയവയും എടുത്തെറിഞ്ഞും അടിച്ചും അക്രമികൾ അഴിഞ്ഞാടി. മന്ത്രി വേദി വിട്ടശേഷം ഇവർ സ്‌കൂൾ ഒാഡിറ്റോറിയമാകെ അലോങ്കോലമാക്കി. അഞ്ചുവീതം കോൺഗ്രസ്, സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.