കോൺഗ്രസ് ബന്ധം: സി.പി.എം ചാടിക്കടക്കുന്നത് കടുത്ത ഭിന്നതയുടെ ദിനങ്ങൾ
text_fieldsതിരുവനന്തപുരം: ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി നേരിട്ട് ബന്ധമാകാമെന്ന നിലപാടിലേെക്കത്തുേമ്പാൾ സി.പി.എം പിന്നിടുന്നത് പാർട്ടി രൂപവത്കരണത്തിന് ശേഷം നേരിട്ട രൂക്ഷമായ ഭിന്നതകളിലൊന്ന് കൂടി. ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന പൊതുനിലപാടിൽ നിൽക്കുേമ്പാഴും എങ്ങനെ നേരിടണമെന്നതിൽ ദേശീയ നേതൃത്വം രണ്ട് തട്ടിലായിരുന്നു. പ്രകാശ് കാരാട്ടിെൻറയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും നേതൃത്വത്തിലുള്ള തർക്കം കേന്ദ്ര കമ്മിറ്റിക്കും പരിഹരിക്കാനാകാതെ 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് വരെ നീണ്ടു.
പക്ഷേ രണ്ട് വർഷത്തിനുള്ളിൽ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റങ്ങൾക്ക് മുന്നിൽ ഇനിയും കടുംപിടുത്തമല്ല ആവശ്യമെന്ന് എതിർത്തവർ കൂടി തിരിച്ചറിഞ്ഞതോടെ നയം മാറുകയാണ്.
പശ്ചിമ ബംഗാളിലും അസമിലും അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യ സാധ്യത തേടാമെന്ന് പറയുേമ്പാഴും സി.പി.എം അധികാരത്തിലുള്ള കേരളത്തിൽ കോൺഗ്രസിനോടുള്ള നിലപാടിൽ വെള്ളം ചേർക്കാൻ പി.ബി തയാറായിട്ടില്ല.
കേരളത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ബി.ജെ.പിയുമായി ഒത്തുനീങ്ങുെന്നന്ന സി.പി.എം സംസ്ഥാന ഘടകത്തിെൻറ നിലപാടാണ് പി.ബിക്കും.
അപ്പോഴും കടുത്ത കോൺഗ്രസ് വിരുദ്ധ നിലപാടുള്ള കേരള ഘടകത്തിന് മേൽകൈയുള്ള പി.ബിയാണ് ബി.ജെ.പിയെ എവിടെയൊക്കെ എതിർക്കാൻ സാധിക്കുമോ അവിടെയെല്ലാം യോജിക്കുന്നവരുമായി ഒത്ത് പോകണമെന്ന് നിർദേശിച്ചത്. ദേശീയ സാഹചര്യത്തിന് മുന്നിൽ ഇനിയും കണ്ണടച്ച് നിൽക്കാൻ സാധ്യമല്ലെന്ന യെച്ചൂരിയുടെ നിലപാടിനുള്ള അംഗീകാരവും വിജയവും കൂടിയാണിത്. കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള ഭിന്നത ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ പിളർപ്പ് ആശങ്ക ഉയർത്തിയിരുന്നു.
ഒടുവിൽ കോൺഗ്രസുമായുള്ള ദേശീയ സഖ്യത്തെ തള്ളിയെങ്കിലും പാർലമെൻറിലും മറ്റ് വേദികളിലും യോജിക്കാമെന്ന നിലപാടിലേെക്കത്തി. ഭൂരിപക്ഷ വർഗീയത അടിസ്ഥാനത്തിൽ സ്വേച്ഛാധിപത്യ രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുേമ്പാൾ ബി.ജെ.പിയുടെ ഫാഷിസ്റ്റ് സ്വഭാവത്തെ കുറിച്ചുള്ള തർക്കം സാേങ്കതികം മാത്രമെന്ന നിലപാടിലേക്ക് കാരാട്ട് വിഭാഗം ഇപ്പോളെത്തി.
മുമ്പ് ബംഗാളിൽ നേരിട്ട് സഖ്യമുണ്ടാക്കിയ സംസ്ഥാന ഘടകത്തെ തള്ളാൻ രണ്ട് കാരണമാണ് കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. കോൺഗ്രസ് സഖ്യം സി.പി.എമ്മിെൻറ സ്വതന്ത്ര വ്യക്തിത്വത്തെ ഉയർത്തിക്കാട്ടാൻ തടസ്സമാവും. കോൺഗ്രസ് വോട്ടുകൾ ഇടത്പക്ഷത്തിന് ലഭിക്കുന്നില്ല. ഇതെല്ലാം മറികടക്കുകയാണ് പുതിയ നിലപാടിലൂടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.