കോൺഗ്രസ് ഒരു സമുദായ സംഘടനയുമായും സ്പർധക്ക് പോകാറില്ല; സുധാകരൻ തുടരേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് കെ. സുധാകരൻ തുടരേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അതുകൊണ്ട് അതിന്‍റെ കാര്യത്തിൽ പിന്തുണ ഉറപ്പാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ പുനഃസംഘടന ചര്‍ച്ചകള്‍ക്കിടെ, കെ.പി.സി.സി അധ്യക്ഷന്‍ താനുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ഞാനുമായി രണ്ട് കാര്യങ്ങളേ സംസാരിച്ചിട്ടുള്ളൂ. കെ. കരുണാകരൻ ഫൗണ്ടേഷൻ, ജയ്ഹിന്ദ് ചാനൽ എന്നിവയുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. തൃശൂരിലെ സംഘടനാ വിഷയങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി.
സാമുദായിക സംഘടനകൾക്ക് അവരുടെ പരിപാടിക്ക് ഇഷ്ടമുള്ളവരെ ക്ഷണിക്കാം. ചെന്നിത്തലയെ ക്ഷണിച്ചതിൽ അത്ഭുതമില്ല. കോൺഗ്രസ് ഒരു സമുദായ സംഘടനയുമായും സ്പർധക്ക് പോകാറില്ല. അവർ വിമർശിക്കുമ്പോഴും ഞങ്ങൾ തിരിച്ച് ഒന്നും പറയാറില്ല. എൻ.എസ്.എസിന്‍റെ പരിപാടിക്ക് ഓരോ വർഷം ഓരോ ആളെയാണ് മുഖ്യാതിഥിയായി ക്ഷണിക്കുക. താനും എൻ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.