'തെമ്മാടികളുടെ സംരക്ഷണം കോൺഗ്രസിന് വേണ്ട, പോയി മുഖ്യമന്ത്രിയെ സംരക്ഷിക്ക്'; പൊലീസിനോട് പൊട്ടിത്തെറിച്ച് മുഹമ്മദ് ഷിയാസ്
text_fieldsകൊച്ചി: അർധരാത്രി പൊലീസിന്‍റെ സാന്നിധ്യത്തിൽ എറണാകുളം ഡി.സി.സി ഓഫീസിന് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സി.പി.എം പ്രവർത്തകർക്ക് സംരക്ഷണം കൊടുക്കാനാണ് തെമ്മാടികളും നാണംകെട്ടവരുമായ പൊലീസുകാർ ശ്രമിച്ചതെന്നും ഷിയാസ് പറഞ്ഞു. ഡി.സി.സി ഓഫീസിന് സംരക്ഷണം നൽകാനെത്തിയ പൊലീസ് സംഘത്തോടാണ് ഷിയാസ് പൊട്ടിത്തെറിച്ചത്.
പാർട്ടി ഓഫീസിന് മുമ്പിൽ പൊലീസും വണ്ടിയും ഒന്നും വേണ്ട. ഓഫീസും പ്രവർത്തകരെയും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം. തെമ്മാടികൾ നടത്തിയ അക്രമങ്ങളിൽ ഒരു കേസ് പോലും എടുത്തില്ലെന്നും അക്രമം നടത്തിയ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നും ഷിയാസ് പറഞ്ഞു.
കോൺഗ്രസിനും പാർട്ടി ഓഫീസിനും നെഞ്ച് വിരിച്ചു നിന്ന് സംരക്ഷണം കൊടുക്കാൻ ആൺകുട്ടികൾ മതി. പൊലീസുകാർ മുഖ്യമന്ത്രിയെ സംരക്ഷിച്ചാൽ മതിയെന്നും ഷിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.