കോൺഗ്രസ് നീക്കം വ്യക്തമായ കണക്കുകൂട്ടലുകളോടെ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റിലേക്കും പരിചിത മുഖങ്ങളെ രംഗ ത്തിറക്കിയത് കണക്കുകൂട്ടലുകളോടെ. പ്രചാരണത്തിന് കുറച്ചുദിവസം മാത്രമുള്ള സാഹ ചര്യത്തിൽ സ്ഥാനാർഥികളെ മണ്ഡലത്തിൽ പരിചയപ്പെടുത്തി സമയം നഷ്ടപ്പെടുത്തരുതെ ന്ന ഉദ്ദേശ്യമാണ് അതിലൊന്ന്. സ്ഥാനാർഥികളുടെ പരിചയസമ്പത്തും പ്രതിച്ഛായയും മുത ൽക്കൂട്ടാകുമെന്നും കണക്കുകൂട്ടുന്നു. പാലായിലെ അപ്രതീക്ഷിത തിരിച്ചടിയുടെ സാഹചര്യത്തിൽ അഞ്ച് സീറ്റിലും വിജയത്തിൽ കുറഞ്ഞ് യാതൊന്നും യു.ഡി.എഫിന് ചിന്തിക്കാനാവില്ല.
വട്ടിയൂർക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നിവ യു.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളാണ്. അരൂർ എൽ.ഡി.എഫിേൻറതും. അരൂർ പിടിച്ചെടുത്തും മറ്റ് നാലിടങ്ങൾ നിലനിർത്തിയും പാലായിലെ തിരിച്ചടിക്ക് പകരംവീട്ടുകയാണ് ഉന്നം. എന്നാൽ, തങ്ങൾക്ക് മുന്നിലുള്ളത് വൻ വെല്ലുവിളിയാണെന്ന തിരിച്ചറിവ് യു.ഡി.എഫിനുണ്ട്. ഇൗ സാഹചര്യത്തിലാണ് സ്ഥാനാർഥി നിർണയത്തിൽ ക്ലീൻ ഇമേജും പരിചയസമ്പത്തും പരിഗണിച്ചത്. ഡോ. കെ. മോഹൻകുമാർ വട്ടിയൂർക്കാവിൽ പരിഗണിക്കാവുന്ന മികച്ച സ്ഥാനാർഥിയാണ്.
ദീർഘകാലം തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറും വട്ടിയൂർക്കാവുകൂടി ഉൾപ്പെടുന്ന പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിെല എം.എൽ.എയും ആയിരുന്നു. ഡി.സി.സി അധ്യക്ഷനായിരുന്നപ്പോൾ പ്രവർത്തകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഡി.സി.സി പ്രസിഡൻറ് എന്നനിലയിൽ കഴിവ് തെളിയിച്ചയാളാണ് കോന്നിയിലേക്ക് തീരുമാനിക്കപ്പെട്ട പി. മോഹൻരാജ്. എൻ.എസ്.എസിെൻറ താൽപര്യംകൂടി പരിഗണിച്ചാണ് അദ്ദേഹത്തെ പരിഗണിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടപ്പോഴും എതിരാളിയും സിറ്റിങ് എം.എൽ.എയുമായിരുന്ന എ.എം. ആരിഫിനെ അരൂരിൽ പിന്നിലാക്കാൻ സാധിച്ചതാണ് ഷാനിമോൾ ഉസ്മാന് തുണയായത്. ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റതിെൻറ സഹതാപ ആനുകൂല്യവും ഉപതെരഞ്ഞെടുപ്പിൽ ലഭിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. എറണാകുളത്ത് ഡി.സി.സി പ്രസിഡൻറ് എന്ന നിലയിലും കൊച്ചി കോർപറേഷനിലെ ഡെപ്യൂട്ടി മേയർ എന്ന നിലയിലും സുപരിചിതനാണ് ടി.ജെ. വിനോദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.