കോൺഗ്രസ് തെരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്ന് ആൻറണി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്ന് മുതിർന്ന നേതാവ് എ.കെ ആൻറണി. പരമാവധി സമയവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കണമെന്നും ആൻറണി പറഞ്ഞു. എങ്കിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ബൂത്ത് തലങ്ങളിലെ കോൺഗ്രസ് പ്രവർത്തകരാണെന്ന് ആൻറണി പറഞ്ഞു.
പുതിയ പ്രവർത്തകരെ പരമാവധി പാർട്ടിയിലേക്ക് കൊണ്ട് വരണമെന്നും ആൻറണി ആവശ്യപ്പെട്ടു. കോൺഗ്രസിന് ഇപ്പോഴുണ്ടായ തിരിച്ചടി താൽകാലികമാണ്. തിരിച്ചടി മറികടന്ന് കോൺഗ്രസ് തിരിച്ച് വരുമെന്നും ആൻറണി പ്രതീക്ഷ പ്രകടിപ്പിച്ചു.
മെയ് 15 വരെയാണ് കോൺഗ്രസിൽ അംഗത്വ വിതരണം. അംഗത്വ വിതരണത്തിന് ശേഷമാവും സംഘടന തെരഞ്ഞെടുപ്പിെൻറ മറ്റ് ഘട്ടങ്ങൾ എ.െഎ.സി.സി പ്രഖ്യാപിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.