കോൺഗ്രസിന് പരാജയഭീതി; കൃത്യമായ മറുപടി നൽകും -തോമസ് ഐസക്
text_fieldsപത്തനംതിട്ട: കോൺഗ്രസിന്‍റെ പരാജയഭീതിയാണ് ഇത്തരം ആക്ഷേപങ്ങൾക്ക് കാരണമെന്ന് തോമസ് ഐസക് പറഞ്ഞു. കലക്ടറുടെ കത്ത് വായിച്ചശേഷം കൃത്യമായ മറുപടി നൽകും. മാസങ്ങൾക്കുമുമ്പ് ആവിഷ്കരിച്ചതാണ് വിജ്ഞാന പത്തനംതിട്ട പദ്ധതി.
കെ-ഡിസ്ക് അത് ഏറ്റെടുത്ത് യുവാക്കൾക്ക് തൊഴിൽ നൽകുകയാണ്. എന്തിനാണ് ഇതിൽ കോൺഗ്രസിന് അങ്കലാപ്പ്. അവർ ചെയ്യേണ്ടത് അവർ ചെയ്യും. അങ്ങനെയുള്ള നല്ല കാര്യം ചെയ്യുമ്പോൾ അതുപറഞ്ഞ് വോട്ടുപിടിക്കുന്നതിൽ കെറുവിച്ചിട്ട് കാര്യമില്ല.
രൂപവത്കരണകാലം മുതലുള്ള സവിശേഷമായ ബന്ധമാണ് തനിക്ക് കുടുംബശ്രീയുമായി. അവരുടെ ഔദ്യോഗിക പരിപാടികളിലൊന്നും ഇപ്പോൾ പങ്കെടുത്തിട്ടില്ല. പക്ഷേ, സ്ഥാനാർഥി എന്ന നിലയിൽ യോഗങ്ങൾ നടക്കുമ്പോൾ പോയി അവരുടെ പിന്തുണ അഭ്യർഥിക്കുന്നതിൽ എന്താണ് തെറ്റെന്നും തോമസ് ഐസക് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.