രാജ്യത്തിെൻറ ഭാവിയിൽ ആശങ്ക; മതേതര ഇന്ത്യക്കായി പോരാടണം - മുരളീധരൻ
text_fieldsകോഴിക്കോട്: നെഹ്റുവും വല്ലഭ ഭായ് പേട്ടലും തമ്മിൽ ശത്രുതയിലായിരുന്നെന്ന് വരുത്തി തീർക്കാനാണ് ബി.ജെ.പ ിയുടെ ശ്രമമെന്ന് കെ. മുരളീധരൻ എം.പി. കശ്മീരിെൻറ ഭാഗം പാകിസ്താനു പോയത് നെഹ്റുവിന് പറ്റിയ െതറ്റാണെന്ന ും ഹൈദരാബാദ് ഇന്ത്യയിൽ തന്നെയുള്ളത് വല്ലഭ ഭായ് പേട്ടൽ ഉണ്ടായിരുന്നതു കൊണ്ടാണെന്നുമുള്ള കേന്ദ്രമന്ത്രി അമിത് ഷായുെട പരാമർശത്തെ ചൂണ്ടിക്കാട്ടുകയായിരുന്നു എം.പി. നെഹ്റുവും പേട്ടലും ഒരേ മന്ത്രിസഭയിൽ പരസ്പരം അംഗീകരിച്ച് കാര്യങ്ങൾ നടപ്പാക്കിയിരുന്നവരാണ്. എന്നിട്ടും ഇരുവരും തമ്മിൽ ഇല്ലാത്ത വൈര്യം ഉണ്ടെന്ന് വരുത് തിതീർക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ചരിത്രത്തെ വളച്ചൊടിക്കലാണിതെന്നും മുരളീധരൻ പറഞ്ഞു. എം.ഇ.എസ് സ്ഥാപക പ്രസിഡൻറ് ഡോ. പി.കെ. അബ്ദുൽ ഗഫൂർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസങ്ങൾ കൊട്ടിഘോഷിക്കാനുള്ള സ്ഥലമല്ല നിയമനിർമാണ സഭ. എന്നാൽ, രണ്ടാഴ്ച ലോക്സഭ കണ്ടപ്പോൾ രാജ്യത്തിെൻറ പ്രയാണത്തിൽ ആശങ്കാകുലനാണെന്നും മുരളീധരൻ പറഞ്ഞു.
ഭരണഘടനാ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് ബി.ജെ.പിയുടെ പുതിയ ഇന്ത്യ. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്ന, ജമ്മു-കശ്മീരിന് പ്രത്യേക അവകാശം ഉറപ്പുവരുത്തുന്ന ഇന്ത്യയാണ് കോൺഗ്രസിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായ സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിച്ചയാളാണ് ഡോ. പി.കെ. അബ്ദുൽ ഗഫൂർ. ആശയങ്ങളിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം എല്ലാവരുമായി സൗഹൃദം സ്ഥാപിച്ച് വിദ്യാഭ്യാസ മുന്നേറ്റം നടത്തിയയാളാണ് ഡോ. പി.കെ. അബ്ദുൽ ഗഫൂറെന്നും മുരളീധരൻ അനുസ്മരിച്ചു.
എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ മുരളീധരനെ പൊന്നാടയണിയിച്ചു.
സ്ത്രീകൾക്ക് പുരോഗതിയുണ്ടായാൽ അതോടൊപ്പം സമുദായത്തിലെ പുരുഷന്മാർക്കും പുരോഗതിയുണ്ടാകുമെന്നും സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, പൊതുഇടങ്ങളിലെ സ്ഥാനം എന്നിവക്കായി എം.ഇ.എസ് നിലകൊള്ളുമെന്നും ഫസൽ ഗഫൂർ പറഞ്ഞു.
സർക്കാറിനും ഡി.ജി.പിക്കും പൊലീസിെന നിയന്ത്രിക്കാനാകുന്നില്ല - മുരളീധരൻ
കോഴിക്കോട്: സംസ്ഥാനത്ത് അടിക്കടി കസ്റ്റഡി മരണമുണ്ടാകുന്നത് സർക്കാറിന് പൊലീസിെൻറ മേലുള്ള നിയന്ത്രണം നഷ്ടമായെന്നതിെൻറ തെളിവാണെന്ന് കെ. മുരളീധരൻ എം.പി. ഇടുക്കിയിലെ കസ്റ്റഡി മരണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കാലത്ത് സെൻസർഷിപ്പ് ഉണ്ടായിരുന്നു. ഇന്ന് അതില്ല. എന്നിട്ടും നിരന്തരം കസ്റ്റഡി മരണങ്ങൾ സംഭവിക്കുന്നത് സർക്കാറിെൻറ പരാജയമാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നില്ല. കസ്റ്റഡി മരണത്തിന് രാജിവെക്കുകയാണെങ്കിൽ എത്രയോ മുമ്പ് രാജിവെക്കേണ്ടതായിരുന്നു. ഡി.ജി.പിയും സമ്പൂർണ പരാജയമാണ്. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റി സാമാന്യ വിവരമുള്ളവരെ നിയമിക്കണം - മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.