കെ.എം. മാണി തെറ്റുകാരനല്ലെന്ന എൽ.ഡി.എഫ് കൺവീനറുടെ കുറ്റസമ്മതം; മാണിയെ 'ചേർത്തുപിടിച്ച്' കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ബാർകോഴയിൽ കെ.എം. മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞാണ് സമരം നടത്തിയതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ സി.പി.എം മാപ്പുപറയണമെന്നാവശ്യെപ്പട്ട് കോൺഗ്രസിെൻറ സോഷ്യൽ മീഡിയ കാമ്പയിൻ. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ഫേസ്ബുക്ക് പ്രൊഫൈൽ െഫ്രയ്മുകളിൽ ഈ ആവശ്യം ഉന്നയിച്ച് പ്രചാരണത്തിന് തുടക്കമിട്ടു.
'മാണിസാറിനോട് സി.പി.എം മാപ്പുപറയണ'മെന്നതാണ് പ്രൊഫൈൽ െഫ്രയിം. മാണിയുടെ ചിത്രവും ഉണ്ട്. കൺവീനറുടെ തുറന്നുപറച്ചിൽ ചൂണ്ടിക്കാട്ടിയും മാണിയെ സ്മരിച്ചും പഴയ സംഭവങ്ങൾ ഒാർമപ്പെടുത്തിയും നടത്തുന്ന പ്രചാരണം കോൺഗ്രസിെൻറ ദ്വിമുഖ തന്ത്രത്തിെൻറ ഭാഗമാണ്. എൽ.ഡി.എഫിലേക്ക് നീങ്ങുന്ന കേരള കോൺഗ്രസ്-ജോസ് കെ. മാണി പക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുകയും ലക്ഷ്യമാണ്.
പ്രചാരണവുമായി യു.ഡി.എഫ് രംഗത്തിറങ്ങണമെന്ന നിർദേശം ഉമ്മൻ ചാണ്ടിയാണ് മുന്നോട്ടുവെച്ചത്. നേതാക്കൾ അംഗീകരിക്കുകയും ചെയ്തു. ഇരട്ടത്താപ്പിെൻറ രാഷ്ട്രീയം പയറ്റി തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമോയെന്ന് സി.പി.എം ഗവേഷണം നടത്തുകയാണെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. മാണിയുടെ മരുമകനായ മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ എം.പി. ജോസഫും ഇൗ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
സി.പി.എം സമീപനത്തിൽ മാണിയുടെ കുടുംബത്തിലെത്തന്നെ ഭിന്നതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇൗ ആശയക്കുഴപ്പം ജോസ്പക്ഷത്തെ നേതാക്കളിലേക്കും അണികളിലേക്കുംകൂടി വ്യാപിച്ചാൽ ജോസിെൻറ നീക്കത്തെ സമ്മർദത്തിലാക്കും. അദ്ദേഹം എൽ.ഡി.എഫിലേക്ക് പോയാലും ഒപ്പമുള്ള പ്രവർത്തകരുടെ ഒഴുക്ക് തടയുകയാണ് കോൺഗ്രസ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.