Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ന്‍റെ മതം കോൺഗ്രസ്​...

എ​ന്‍റെ മതം കോൺഗ്രസ്​ -ആന്റണി

text_fields
bookmark_border
ak antony 98789
cancel
camera_alt

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ന്‍റ​ണി കെ.​പി.​സി.​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​ര ഭ​വ​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ - ഫോട്ടോ: പി.​ബി. ബി​ജു

തിരുവനന്തപുരം: മാസങ്ങൾക്ക്​ ശേഷം കെ.പി.സി.സി ആസ്ഥാനത്ത്​ എ.കെ ആന്റണി വാർത്താസമ്മേളനം നടത്തിയപ്പോൾ അത് തുറന്നുപറച്ചിലുകളുടെയും വികാര പ്രകടനങ്ങളുടെയും വേദിയായി മാറി. പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്ന മകൻ അനിൽ ആന്റണി തോൽക്കണമെന്ന് തുറന്നു പറഞ്ഞ ആന്റണി സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ തന്റെ നിലപാടുകളും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

ഞാൻ പോയി​​​​ല്ലെങ്കിലും പത്തനംതിട്ടയിൽ ആ​ന്‍റോ ജയിക്കും

അനിൽ ആന്‍റണിക്കെതിരെ പത്തനംതിട്ടയിൽ പ്രചാരണത്തിന്​ പോകു​മോ എന്ന ചോദ്യത്തിന്​ താൻ പോകാതെ തന്നെ ആന്‍റോ ആന്‍റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു മറുപടി. അനിൽ ആന്‍റണി തോൽക്കുമോ എന്നു​ ചോദിച്ചപ്പോഴാക​​ട്ടെ കൃത്യമായ മറുപടിക്ക്​ മുതിരാതെ ബി.ജെ.പിയുടെ സുവർണ കാലം അവസാനിച്ചെന്ന പൊതുപ്രസ്താവനയിലേക്ക്​ വഴുതിമാറി. കേരളത്തിലെ ബി.ജെ.പിയുടെ സുവർണ കാലം കഴിഞ്ഞെന്നും ശബരിമല കത്തിനിന്ന കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ്​ കാലമായിരുന്നു അവരുടെ സുവർണകാലമെന്നും എല്ലാ മണ്ഡലത്തിലും അവർ മൂന്നാം സ്ഥാനത്തു​ പോകുമെന്നുമായിരുന്നു വിശദീകരണം. എ.കെ. ആന്‍റണി അടക്കമുള്ള​വരോട്​ അനിൽ ആന്‍റണി പറയുന്നത്​ പാകിസ്താനിൽ പോകാനാണ്​ എന്ന്​ ഓർമിപ്പിച്ചപ്പോൾ ‘ ഉത്തരം പറഞ്ഞ്​ കഴിഞ്ഞെന്നും അതിനപ്പുറം പറയാനില്ല’ എന്നുമായി പ്രതികരണം. അനിൽ തോറ്റ്​ തിരിച്ചുവന്നാൽ സ്വീകരിക്കുമോ എന്നു​ ചോദിച്ചപ്പോൾ ഇത്രയൊക്കെ മതി എന്നു പറഞ്ഞു നിർത്തി.

പത്തനംതിട്ടയിൽ പോകാത്തതിന്​ കാരണമിതാണ്​..

ഡൽഹിയിൽനിന്ന്​ വന്നിട്ട്​ രണ്ടു​ വർഷമായി. ഇതിനിടെ ആദ്യമായാണ്​ കെ.പി.സി.സി ആസ്ഥാനത്ത്​ വാർത്തസമ്മേളനം നടത്തുന്നത്​. രണ്ടു വട്ടം​ കോവിഡ്​ ബാധയുണ്ടായതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ്​ കാരണം. അതിന്‍റെ പാർശ്വഫലങ്ങൾ അലട്ടുകയാണ്​. പഴയ പോ​ലെ സഞ്ചരിക്കാൻ ആരോഗ്യമില്ല. രണ്ടു വർഷത്തിനിടെ രണ്ടോ മൂന്നോ വട്ടമാണ്​ തിരുവനന്തപുരം വിട്ട്​ പോയത്​. ഈ തെരഞ്ഞെടുപ്പ്​ ജീവൻമരണ പോരാട്ടമാണ്​. ആരോഗ്യ നില അത്ര നല്ലത​ല്ലെങ്കിലും ബി.ജെ.പി സർക്കാറിന്​ അന്ത്യം കുറിക്കാനുള്ള തെരഞ്ഞെടുപ്പിൽ തന്‍റെ പങ്കും വഹിക്കാൻവേണ്ടിയാണ്​ ഈ വാർത്തസമ്മേളനത്തിന്​ ഇറങ്ങിപ്പുറപ്പെട്ടത്​.

എ​ന്നെ​ക്കൊണ്ട്​ പിണറായി ചരി​ത്രം പറയിപ്പിക്കരുത്​

ചരിത്രം പറയാൻ തുടങ്ങിയാൽ ഒരുപാട്​ ഓർത്ത്​ പറയേണ്ടി വരും. 1977 ൽ കൂത്തുപറമ്പിൽ പിണറായി വിജയൻ മത്സരിച്ചപ്പോൾ ആരൊക്കെയാണ്​ പ്രചാരണത്തിന്​ ഒപ്പമുണ്ടായിരുന്നത്​. 89ൽ ആഴ്ചയിലെ എല്ലാ ബുധനാഴ്​യിലും വി.പി. സിങ്ങിന്‍റെ വീട്ടിൽ ഒരുമിച്ച്​ കൂടിയത്​ ആരൊക്കെയാണ്​. ചരിത്രം എന്നെ​ക്കൊണ്ട്​ പറയിപ്പിക്കരുത്​.

ഇതേ പിണറായി ​ആന്‍റണിക്കുവേണ്ടി വോട്ട്​ ​തേടിയിട്ടില്ലേ എന്ന ചോദ്യത്തിന്​ താനും പിണറായിക്കുവേണ്ടി വോട്ട്​ തേടിയിട്ടുണ്ടെന്നായി മറുപടി. 1987 ​ലെ തെരഞ്ഞെടുപ്പിൽ ഒരു മതത്തെ വ്യാപകമായി മോശമായി ചിത്രീകരിച്ചാണ്​ മാർക്സിസ്റ്റ്​ പാർട്ടി അധികാരത്തിൽ വന്നത്​. ശരീഅത്ത്​ മാറ്റണമെന്നു പറഞ്ഞവരാണ്​ മാർക്സിസ്​റ്റുകാർ. മാർക്സിസ്റ്റ്​ പ്രസ്ഥാനത്തിനും ബി.ജെ.പിക്ക്​​ എതിരായ പോരാട്ടത്തിൽ പങ്കുണ്ടെന്ന്​ വിശ്വസിക്കുന്നവരാണ്​ ഞങ്ങൾ. ഇന്നത്തെ കോൺഗ്രസുകാർ നാ​ളത്തെ ബി.​ജെ.പിക്കാരാണെന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന്​ ഇ.എം.എസും എ.കെ.ജിയുമെല്ലാം പണ്ട്​ കോൺഗ്രസ്​ ആയിരുന്നില്ലേ എന്നും അവ​രൊക്കെ പോയിട്ടും കോൺഗ്രസിന്​ എന്തെങ്കിലും സംഭവിച്ചോ എന്നുമായിരുന്നു മറുചോദ്യം.

എന്തുകൊണ്ട്​ പിണറായിക്കെതിരെ

പ്രചാരണം ആരംഭിച്ചതു​ മുതൽ മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ദുഷ്​പ്രചാരണം നടത്തുകയാണ്​. അതാണ്​ വിമർശനം കൂടുതലാവാൻ കാരണം. കോൺഗ്രസ്​ അല്ലാതെ രാജ്യത്ത്​ ആരാണ്​ മോദിക്കെതിരെ നിർഭയമായി നിലകൊള്ളുന്നത്​. ബി.ജെ.പിയെ പുറത്താക്കുകയാണ്​ കോൺഗ്രസിന്‍റെ ലക്ഷ്യം. മോദിക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയെയാണോ മോദി എന്ന വാക്ക്​ പോലും ഉച്ചരിക്കാൻ ഭയപ്പെടുന്ന പിണറായി വിജയന്‍റെ പാർട്ടിയെയാണോ വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഭരണമാറ്റമുണ്ടായാലും രക്ഷപ്പെടുത്താനാവാത്ത വിധം തകർച്ച

ഏറ്റവും വലിയ ദുരന്തമായത്​ കേരളത്തിലെ ഇടതു തുടർഭരണമാണ്​. തുടർഭരണത്തിന്‍റെ തുടർ ദുരിതങ്ങൾ ഇന്നും അനുഭവിക്കുകയാണ്​. എട്ടു വർഷം കൊണ്ട്​ കേരളം പാപ്പരായി. ഇനി ഭരണമാറ്റമുണ്ടായാലും വരാൻ പോകുന്ന പുതിയ സർക്കാറിന്​ ​പെട്ടെന്നൊന്നും കേരളത്തെ രക്ഷപ്പെടുത്താൻ സാധ്യമല്ലാത്തവിധമാണ്​ തകർച്ച. തെരഞ്ഞെടുപ്പ്​ കാലത്തും ബോംബുണ്ടാക്കുകയാണ്​. മാർക്സിസ്റ്റ്​ പാർട്ടിക്കാർക്ക്​ മാത്രമാണ്​ നീതി, മറ്റുള്ളവർക്ക്​ നീതിയില്ല. ഇതിനൊക്കെയുള്ള പരിഹാരമാണ്​ വരുന്ന തെരഞ്ഞെടുപ്പ്​. കേന്ദ്രത്തിൽ മോദിയെ താഴെയിറക്കണം. കേരളത്തിൽ പിണറായി സർക്കാറിനെതിരായ വിധിയെഴുത്തുണ്ടാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonycongresslok sabha elections 2024
News Summary - congress is my religion AK Antony
Next Story