ഏക സിവിൽ കോഡിനെതിരെ ശക്തമായ അഭിപ്രായം പറയാൻ കോൺഗ്രസിന് കഴിയുന്നില്ല -മന്ത്രി വി. അബ്ദുറഹ്മാൻ
text_fieldsതിരൂർ: ഏക സിവിൽ കോഡിനെതിരെ ശക്തമായ അഭിപ്രായം പറയാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഇത് സൂചിപ്പിക്കുന്നത് ബി.ജെ.പി ഇന്ന് അനുവർത്തിച്ച് വരുന്നത് തന്നെയാണ് കോൺഗ്രസിന്റെയും നയം എന്നതാണെന്ന് വി. അബ്ദുറഹ്മാൻ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങളിൽ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരൂരിൽ നടന്ന വിസ്ഡം യൂത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആസൂത്രിതമായ അതിക്രമങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ ഭിന്നതകൾ വകവെക്കാതെ അതിക്രമങ്ങൾ അപലപിക്കാനും, വർഗീയ ഫാസിസ്റ്റുകൾക്കെതിരെ പോരാടാനും മതേതര കക്ഷികൾ ചേർന്ന് നിൽക്കണം. ഈ രംഗത്ത് ഇടതുപക്ഷ കക്ഷികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് എല്ലാവരും ശക്തിപകരണം.
മറുനാടൻ മലയാളിയെ പോലെയുള്ള ഓൺലൈൻ ചാനലുകൾ സംഘപരിവാറിന്റെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവരാണ് എന്നും അത്തരം ചാനലുകൾക്ക് മതേതര കക്ഷികൾ പിന്തുണ നൽകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.