സുധാകരെൻറ ഭീഷണിക്കുമുന്നിൽ കോൺഗ്രസ് മുട്ടുകുത്തി -വിജയരാഘവൻ
text_fieldsതിരുവനന്തപുരം: കെ. സുധാകരെൻറ ഭീഷണിക്കുമുന്നിൽ കോൺഗ്രസ് മുട്ടുകുത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. നാട്ടിലെ തൊഴിലാളികൾ ഇത് അംഗീകരിക്കില്ല. കോൺഗ്രസിൽനിന്ന് വ്യത്യസ്തമായ മൂല്യബോധം ബി.ജെ.പിയിൽനിന്ന് പ്രതീക്ഷിക്കേണ്ട. സുധാകരെൻറ ഭാഷക്ക് സ്വാഭാവിക പിന്തുണയാണ് കെ. സുരേന്ദ്രൻ നൽകിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരെൻറ പരാമർശങ്ങളെ ന്യായീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ജനപിന്തുണ യു.ഡി.എഫിനെ ഭയപ്പെടുത്തുന്നു. ഒറ്റതിരിഞ്ഞ് ആക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് സ്വന്തം രാഷ്ട്രീയ നിലപാടിന് സ്വീകാര്യത കിട്ടാത്തതുകൊണ്ടാണ്. തൊഴിലിനോടും തൊഴിലെടുക്കുന്നവരോടുമുള്ള പുച്ഛവും ഇതിലുണ്ട്.
കോൺഗ്രസ് മുൻനിലപാടിൽനിന്ന് മാറുക വഴി സുധാകരെൻറ നിലപാടിന് ന്യായീകരണം നൽകുകയാണ്. കോൺഗ്രസിെൻറ സമ്പന്നാനുകൂല മനോഭാവത്തിെൻറ പ്രകടനമാണ്. തൊഴിലെടുത്ത് ജീവിക്കുന്നവനെ ബഹുമാനിക്കില്ലെന്ന സമ്പന്നപ്രമാണിയുടെ മൂല്യബോധമാണ് അവരെ നിയന്ത്രിക്കുന്നത്. തൊഴിലെടുത്ത് ജീവിക്കുന്നത് അഭിമാനകരമാെണന്നും എല്ലാ തൊഴിലും മഹത്വമുള്ളതാണെന്നും പറഞ്ഞ അദ്ദേഹം തൊഴിലാളികളിൽ വന്ന ചെറുപുരോഗതി പോലും അംഗീകരിക്കാത്ത ഫ്യൂഡൽ-സമ്പന്ന മനോഭാവമാണ് കോൺഗ്രസിനെന്നും കുറ്റപ്പെടുത്തി.
പാളയിൽ കഞ്ഞികുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കുമെന്ന് പറഞ്ഞവർക്ക് വംശനാശം വന്നില്ല. അവരുടെ മൂല്യബോധപ്രകാരം രാഹുൽ, പ്രിയങ്ക, ജെ.പി. നദ്ദ, എ.കെ. ആൻറണി എന്നിവർക്ക് ചാർേട്ടഡ് ൈഫ്ലറ്റ് ആകാം. കേരള മുഖ്യമന്ത്രി ഇതുവരെ ചാർേട്ടഡ് ൈഫ്ലറ്റിൽ ഡൽഹിക്ക് പോയിട്ടില്ല.
സംസ്ഥാന സർക്കാർ വാടകക്കെടുത്ത സൗകര്യം ഉപയോഗപ്പെടുത്തൽ ഭരണഭാഗമാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്ക് തന്നെ ഇവരുടെ നേതാക്കൾ വിമാനം ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്നവരാണ് ഇത് പറയുന്നത്. മുഖ്യമന്ത്രി മികച്ച ഭരണനിർവഹണം നടത്തിയ പൊതുപ്രവർത്തകനാണ്. മുഖ്യമന്ത്രി ആകാതിരിക്കാൻ തെറ്റായി പ്രവർത്തിച്ച കോൺഗ്രസുകാർ കൂടുതൽ വർഗീയവത്കരിക്കുന്ന ശക്തികളുമായി ഒത്തുചേരാനാകുമോയെന്ന് നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.