Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ചന്ദ്രയാൻ വിക്ഷേപണ...

'ചന്ദ്രയാൻ വിക്ഷേപണ വിജയത്തിന്റെ പിറ്റേന്ന് സി.പി.എം വിട്ട വാണം ചീറ്റിപ്പോയി'

text_fields
bookmark_border
k muraleedharan 8977890
cancel

കോഴിക്കോട്: ഏകസിവിൽ കോഡിനെതിരെ സി.പി.എം. നടത്തിയ സെമിനാർ ചീറ്റിപ്പോയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് അദ്ദേഹം പരിഹസിച്ചു.

എടുത്തുചാടി ഷൈൻ ചെയ്യരുതെന്ന് കോൺഗ്രസ് ആദ്യമേ മുന്നറിയിപ്പ് നൽകിയതാണ്. വോട്ടുബാങ്ക് ലക്ഷ്യമാക്കി ചെയ്ത ഏർപ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സെമിനാറിന്റെ പേരിൽ യു.ഡി.എഫിൽനിന്ന് മുസ്‍ലിം ലീഗിനെ അടർത്തിയെടുക്കാൻ ശ്രമിച്ചെന്ന് ഇ.ടി.മുഹമ്മദ് ബഷീർ തന്നെ പറഞ്ഞിട്ടുണ്ട്. അവർക്ക് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനല്ല താൽപര്യം. പത്ത് വോട്ടു കിട്ടാനാണ്. അതിന്റെ ദുരന്തമാണ് ആ പാർട്ടി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത് – മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanCPIM SeminarUnifrom Civil code
News Summary - Congress leader K Muraleedharan Attacks CPIM Seminar
Next Story