സംഘപരിവാറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറല്ല -കെ. മുരളീധരന്‍
text_fieldsആലുവ: സംഘപരിവാര്‍ സംഘടനകളും നേതാക്കളും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുന്നില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. അതിന്‍റെ ഭാഗമായാണ് ദേശീയ പതാക ഉയര്‍ത്തല്‍ സംഭവത്തില്‍ ആർ.എസ്.എസ് അധ്യക്ഷൻ മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു.
യു.ഡി.എഫിന് കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ വരികയാണ്. അതിന്‍റെ തെളിവാണ് പടയൊരുക്കത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന വമ്പിച്ച സ്വീകരണങ്ങള്‍. സര്‍ക്കാരുകളെ ജനങ്ങള്‍ വിചാരണ ചെയ്തു കൊണ്ടിരിക്കുകയാണ്. പടയൊരുക്കത്തിന്‍റെ ഒപ്പുശേഖരണം പൂര്‍ത്തിയാകുന്നതോടെ രണ്ട് സര്‍ക്കാരുകള്‍ക്കെതിരെയുള്ള കുറ്റപത്രം തയാറാകുമെന്നും മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിന് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.