ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ, തെൻറ സേവനം വേണമോയെന്ന് പാർട്ടി തീരുമാനിക്കട്ടെ
text_fieldsന്യൂഡൽഹി: ലോക്സഭയിലേക്ക് നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ എം.പി. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. തന്റെ അഭിപ്രായങ്ങൾ പാർട്ടി ശരിയായ രീതിയിലല്ല വിലയിരുത്തുന്നതെന്നും കെ. മുരളീധരൻ. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്നും കെ.മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലിലെത്തി നിൽക്കെ മുൻപ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. നോട്ടീസ് നൽകും മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാൻ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവർത്തകരെയും അറിയിച്ചു. പക്ഷേ പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിൽ കെ.പി.സി.സി ,എം.കെ. രാഘവന് താക്കീതും കെ. മുരളീധരന് മുന്നറിയിപ്പും നൽകിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് താക്കീത് ചെയ്തത്. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നായിരുന്നു കെപിസിസി നിർദേശം.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും എം കെ രാഘവൻ പരസ്യമായി വിമർശിച്ചിരുന്നു. ഈ പരാമർശത്തെ കെ. മുരളീധരൻ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.