രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ
text_fieldsകാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രി ഏഴുമ ണിയോടെയാണ് സംഭവം. കല്യോട്ടെ കൃഷ്ണന്റെയും ബാലാമണിയുടെയും മകൻ കൃപേഷ് (കിച്ചു 19), കൂരാങ്കരയിലെ സത്യനാരായണ ന്റെ മകൻ ശരത് (22) എന്നിവരാണ് മരിച്ചത്. കൃപേഷ് സംഭവ സ്ഥലത്തും ശരത് മംഗലാപുരത്ത് ആശുപത്രിയിലുമാണ് മര ിച്ചത്.
കൃപേഷ് സുഹൃത്തായ ജോഷിയെ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ കൂരാങ്കരയിൽ ജീപ്പിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നിൽ സി.പി. എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനംചെയ്തു.
ഞായറാഴ്ച കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെ സി.പി.എംകോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്ന് കരുതുന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ പെരിയയിലും പരിസരപ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പെടുത്തി.
മുന്നാട് പീപ്പിള്‍സ് കോളജ് വിദ്യാർഥികളായ കല്യോട്ടെ യുവാക്കളെ സ്ഥിരമായി അക്രമിക്കുന്നതിെൻറ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് ബസ് തടഞ്ഞ് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ശരത് അടക്കം 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഇതിനു ശേഷം പ്രദേശത്ത് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.