സംസ്ഥാനത്ത് മദ്യം ഒഴുക്കാന്‍ എൽ.ഡി.എഫ് ശ്രമം -ഉമ്മന്‍ ചാണ്ടി
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് മദ്യം ഒഴുക്കാന്‍ എൽ.ഡി.എഫ് ശ്രമിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമവും ഓണാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തില്‍ ഇളവുനല്‍കി പൂട്ടിയ ബാറുകളും മദ്യവിൽപന ശാലകളും തുറന്ന് ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങളാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ബാറുടമകളും സര്‍ക്കാറും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടിെൻറ ഭാഗമായാണ് മദ്യമുതലാളിമാര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നത്.
ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ബാറുകളും മദ്യവിൽപനശാലകളും പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ സംസ്ഥാനപാതകൾ പുനര്‍ നിര്‍ണയിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന ഇല്ലാതാക്കി ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി 200 മീറ്ററില്‍നിന്ന് 50ആയിപ കുറച്ചിരിക്കുകയാണ്. ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.