സി.പി.െഎക്കുള്ള ക്ഷണത്തിൽ മാറ്റമില്ല-തിരുവഞ്ചൂർ
text_fieldsകോട്ടയം: സി.പി.െഎയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചു നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തലക്ക് വെളിവുള്ള ആരും കോൺഗ്രസുമായി സഹകരിക്കില്ലെന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ പ്രസ്താവനയോട് പ്രതികരിച്ച് കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുമായി സഖ്യമാകാമെന്ന സി.പി.െഎ ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയത്തെക്കുറിച്ചാണ് പറഞ്ഞത്. ഇന്ത്യയുടെ പൊതുരാഷ്ട്രീയ സ്ഥിതി മനസ്സിലാക്കണമെന്നും ഇക്കാര്യത്തിൽ തമാശ പറയേണ്ട കാര്യമില്ലെന്നും കാനത്തിന് മറുപടി നൽകി. കാനം രാജേന്ദ്രൻ എന്തുപറഞ്ഞാലും സി.പി.െഎ യു.ഡി.എഫിെൻറ ഭാഗമാകണെമന്നതാണ് തെൻറ നിലപാട്. ഇടതു മുന്നണിയിലെ പീഡനവും അവഗണനയും സഹിച്ച് എത്രനാൾ തുടരാനാകുമെന്ന് സി.പി.െഎ ചിന്തിക്കണം. റവന്യൂമന്ത്രിക്കെതിരെ മന്ത്രിസഭയിെല മറ്റൊരംഗമായ എം.എം. മണി രംഗെത്തത്തിയത് സി.പി.െഎയോടുള്ള നിഷേധാത്മക നിലപാടിന് ഉദാഹരമാണെന്നും അദ്ദേഹം ആേരാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.