കോൺഗ്രസ് വിട്ട വിജയൻ തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചു
text_fieldsന്യൂഡൽഹി: കോൺഗ്രസ് വിട്ട കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി. ടോം വടക്കനും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാർഥിയാകില്ലെന്ന് ഉറപ്പായതോടെയാണ് വിജയൻ തോമസ് രാജിെവച്ചത്. അദ്ദേഹം നേമത്ത് മത്സരിക്കാൻ താൽപ്പര്യപ്പെട്ടിരുന്നതായാണ് വിവരം. വിജയൻ തോമസിന് പകരം മറ്റ് പേരുകൾ പരിഗണിച്ചതോടെയാണ് േനതൃത്വവുമായി ഇടഞ്ഞത്. നേരത്തെയും അദ്ദേഹം സംസ്ഥാന നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിടാൻ തീരുമാനിച്ചിരുന്നു. തുടർന്ന് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് മടക്കികൊണ്ട് വരികയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സിയുടെ ചെയർമാനായിരുന്നു വിജയൻ തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.