കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നു; പ്രതിപക്ഷം വിവാദത്തിന്‍റെ വ്യാപാരികൾ -പിണറായി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോവുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട കാലിയാക്കൽ വിൽപന നടത്തുന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം വിവാദത്തിന്‍റെ വ്യാപാരികളാണ്.
ബി.ജെ.പിക്കും കോൺഗ്രസിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി തകർന്നു കാണുകയാണ് വേണ്ടത്. അതിന് കേരളത്തെ തന്നെ തകർക്കുകയെന്ന മാനസികാവസ്ഥയിലേക്ക് അവർ എത്തുന്നു. എല്ലാം നശിക്കട്ടെയെന്ന ചിന്തയാണ് പ്രതിപക്ഷത്തിന്. മുമ്പ് ജനകീയാസുത്രണം തകർത്തവരാണ് അവർ. ഇപ്പോൾ കിഫ്ബിയുടെ ആരാച്ചാരാകാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.
ഇടതുപക്ഷത്തിന്‍റെ ഭരണതുടർച്ചയുണ്ടായാൽ യു.ഡി.എഫ് തകരും. യു.ഡി.എഫ് തകർന്നാൽ കോൺഗ്രസ് നേതാക്കളെല്ലാം ബി.ജെ.പിയിലെത്തുമെന്ന പ്രചാരണം ജമാഅത്ത് ഇസ്ലാമിയും മുസ്ലിം ലീഗും ന്യൂനപക്ഷങ്ങൾക്കിടയിൽ നടത്തുന്നുണ്ട്. എന്നാൽ, കോൺഗ്രസ് തോറ്റാലല്ല, ജയിച്ചാലാണ് നേതാക്കൾ ബി.ജെ.പിയിലേക്ക് േപാവുകയെന്ന് രാഹുൽ ഗാന്ധി തന്നെ തിരുത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.