മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ; യു.ഡി.എഫ് ഏകോപനസമിതി നാളെ
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്നാം സീറ്റിനുള്ള അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ എം.പി എന്നിവരാണീ അഭിപ്രായം മാധ്യമങ്ങളുമായി പങ്കുവെച്ചത്. ലീഗിെൻറ മൂന്നാം സീറ്റുൾപ്പെടെ ചർച്ചചെയ്യാൻ യു.ഡി.എഫ് സംസ്ഥാന ഏകോപനസമിതിയുടെ സുപ്രധാനയോഗം തിങ്കളാഴ്ച ചേരും.
സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താനുള്ള തിരക്കിട്ട ചർച്ചകളിലാണ് നേതാക്കൾ. കഴിഞ്ഞ ബുധനാഴ്ച നടന്ന കോൺഗ്രസ്-മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റിനുള്ള ആവശ്യം അവർ ഉന്നയിച്ചിരുന്നു. മൂന്നാം സീറ്റ് ആവശ്യം ഗൗരവമായി തന്നെ പരിഗണിക്കണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഉഭയകക്ഷി ചർച്ചയിൽ കെ.പി.സി.സിയിൽ ആലോചിച്ച് മറുപടി നൽകാമെന്നാണ് കോൺഗ്രസ് നേതൃത്വം ലീഗിന് നൽകിയ മറുപടി. ശേഷം കോൺഗ്രസ്-ലീഗ് നേതാക്കൾക്കിടയിൽ ആശയവിനിമയം നടന്നിട്ടില്ല. മൂന്നാം സീറ്റ് നൽകുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ഗൗരവ ആലോചന ഈ ഘട്ടത്തിൽ ഇല്ല. യു.ഡി.എഫിൽ പാർട്ടിയുടെ ശക്തി അനുസരിച്ച് മൂന്നാം സീറ്റിന് അർഹതയുണ്ടെന്നും ചോദിച്ചുവാങ്ങണമെന്നുമുള്ള വികാരം ലീഗ് അണികളിൽ ശക്തമാണ്.
രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് ലഭിക്കണമെന്നാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്. വയനാട്ടിൽ രാഹുൽ തന്നെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ നില.അവകാശവാദം അംഗീകരിക്കുന്നുവെന്നും ദേശീയ താൽപര്യം പരിഗണിച്ച് വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള അഭ്യർഥന കോൺഗ്രസ് മുന്നോട്ടുവെക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.