‘‘സർക്കാരിനെ ചെറുതായിട്ട് ഒന്ന് വിമർശിക്കേണ്ടി വന്നിട്ടുണ്ട്, സുരേന്ദ്രൻ ക്ഷമിക്കണം’’
text_fieldsപാലക്കാട്: കോവിഡിനെ പ്രതിരോധിക്കാൻ കേരള സര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം വ ിമർശിക്കാനായി മാത്രം വാതുറക്കുകയാണെന്നുമുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രെൻറ പരാമർശത്തെ ട്രേ ാളി കോൺഗ്രസ് നേതാക്കൾ.
സർക്കാരിനെ ചെറുതായി ഒന്ന് വിമർശിക്കേണ്ടി വന്നിട്ടുണ്ട്. സുരേന്ദ്രൻ ക്ഷമിക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതിപക്ഷം സർക്കാറിനെ അനാവശ്യമായി വിമർശിക്കുന്നുവെന്നു പറയുന്ന സുരേന്ദ്രൻ എപ്പോഴാണ് ഭരണപക്ഷമായതെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.സി വിഷ്ണുനാഥ് ചോദിച്ചു.
സുരേന്ദ്രെൻറ സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്നും പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിനാണെന്നുമെന്നും േജ്യാതികുമാർ ചാമക്കാല അഭിപ്രായപ്പെട്ടു. ഇതിനുപിന്നാലെ സമാന കാമ്പയിനുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.