കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനം: വിജയരാഘവേന്റത് തെറ്റായ പ്രതികരണമല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ മുസ്ലിംലീഗ് നേതാക്കളെ സന്ദർശിച്ചതിനെക്കുറിച്ച് തെറ്റായ പ്രതികരണമല്ല എൽ.ഡി.ഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതക്കൊപ്പം സമരസപ്പെട്ട് പോകുന്ന അവരുടെ രീതിയെക്കുറിച്ചാകും അദ്ദേഹം പറഞ്ഞത്. യു.ഡി.എഫിെൻറ നിലപാട് മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതാണ്.
ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ളവരുമായുള്ള ഇവരുടെ കൂട്ടുകെട്ടാണ് ഇതിന് കാരണം. ആർ.എസ്.എസിനെ അംഗീകരിക്കാനും ബി.ജെ.പിക്കൊപ്പം േപാകാനും കോൺഗ്രസ് നേതാക്കൾക്ക് യാതൊരു മടിയുമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടി കോൺഗ്രസ് നേതൃത്വത്തിലേക്ക് വന്നത് തങ്ങൾക്ക് അനുകൂലമായ കാര്യമാണ്. നിലവിലെ നേതൃത്വം പോരെന്ന് തോന്നിയപ്പോഴാകും ഉമ്മൻ ചാണ്ടിക്ക് പ്രചാരണനേതൃത്വം കൊടുത്തത്.
അഞ്ച് വർഷത്തിനുള്ളിൽ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ പറയാനാണ് ഞങ്ങൾ പോകുന്നത്. 2016ൽ ഉമ്മൻ ചാണ്ടി എങ്ങനെ തിരസ്കരിക്കപ്പെട്ടുവെന്നാകും അവർക്ക് പറയേണ്ടിവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയതിന് പിറകിലെ രാഷ്ട്രീയ സന്ദേശം വ്യക്തമാണെന്നായിരുന്നു എ. വിജയരാഘവൻ കഴിഞ്ഞദിവസം പറഞ്ഞത്. മുസ്ലിം ലീഗാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന് നേരത്തെ ചൂണ്ടികാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.