പാലക്കാട് നഗരസഭ അധ്യക്ഷ ഉൾപ്പെടെ 18 ബി.ജെ.പി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ് നേതൃത്വം
text_fieldsതിരുവനന്തപുരം: പാലക്കാട് നഗരസഭയിലെ ബി.െജ.പി കൗൺസിലർമാരെ സ്വാഗതം ചെയ്ത് കോൺഗ്രസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ അതൃപ്തരായി ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന 18 കൗൺസിലർമാരെയാണ് കോൺഗ്രസ് പാളയത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയത്.
ജനപ്രതിനിധികൾക്ക് പോലും ബി.ജെ.പിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും നഗരസഭ അധ്യക്ഷയുൾപ്പെടെ അതൃപ്തരായ മുഴുവൻ കൗൺസിലർമാരെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും വി.കെ. ശ്രീകണ്ഠൻ എം.പി വ്യക്തമാക്കി. കോൺഗ്രസ് ആശങ്ങൾ അംഗീകരിച്ച് മുന്നോട്ടുപോകാനാകുമെങ്കിൽ കോൺഗ്രസ് ചർച്ച നടത്തുമെന്ന് ഡി.സി.സി അധ്യക്ഷൻ എ തങ്കപ്പനും വ്യക്തമാക്കി.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് നൽകിയ ലഡു സന്തോഷത്തോടെ കഴിക്കുന്ന നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്റെ ദൃശ്യങ്ങൾ ഇതിനോടകം വിവാദമായിരുന്നു. മാത്രമല്ല, പാലക്കാട് സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് തുറന്നടിക്കുകയും ചെയ്തു നഗരസഭ അധ്യക്ഷ.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സി.കൃഷ്ണകുമാറിനെ മാറ്റാറായില്ലേ എന്ന് പൊതുജനം ചോദിച്ച സാഹചര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കയായിരുന്നുവെന്നും അവർ തുറന്നടിച്ചു.
പാലക്കാട് തോൽവിക്ക് കാരണം നഗരസഭയിലെ 18 കൗൺസിലർമാരാണെന്ന് സുരേന്ദ്രൻ പക്ഷം പരാതിപ്പെട്ടുവെന്ന് പുറത്തുവന്ന വാർത്തകളാണ് പൊട്ടിത്തെറിക്ക് കാരണമായത്. കൗൺസിലർമാർ പരസ്യമായി ബി.െജ.പി നേതൃത്വത്തിനെതിരെ രംഗത്ത് വരികയായിരുന്നു. കെ.സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ രംഗത്തെത്തിയിരുന്നു. നടപടിയുമായി മുന്നോട്ടു പോകാനാണ് നേതൃത്വത്തിന്‍റെ തീരുമാനമെങ്കിൽ കൂട്ടരാജി യിലേക്ക് പോകാനാണ് കൗൺസിലർമാരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.