കോൺഗ്രസുകാർ താഴേത്തട്ടിൽ ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരകരാകണം -ടി. സിദ്ദീഖ്
text_fieldsകണ്ണൂർ: ഫാഷിസം സമസ്ത തലങ്ങളിലും പിടിമുറുക്കുമ്പോൾ മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും താഴേത്തട്ടിൽ അവയുടെ പ്രചാരകരാകാനും കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ്. വാർഡ് തലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടന അടിത്തറ കൂടുതല്‍ വിപുലീകരിക്കാനും ബഹുജന പിന്തുണ വര്‍ധിപ്പിക്കാനുമായി കെ.പി.സി.സി മുന്നോട്ടു വെച്ച നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി മണ്ഡലം പ്രസിഡൻറുമാരുടെ യോഗം ഡി.സി.സി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മഗാന്ധി രക്തസാക്ഷിത്വ ദിനമായ 30 മുതല്‍ ഒരുമാസം കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾ വിജയിപ്പിക്കാൻ കർമ രംഗത്തിറങ്ങണമെന്ന് ടി. സിദ്ദീഖ് ആഹ്വാനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. പി.എം. നിയാസ്, അഡ്വ. സോണി സെബാസ്റ്റ്യൻ, വി.വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, ഇബ്രാഹിം കുട്ടി കല്ലാർ, സുദീപ് ജെയിംസ്, ടി. ജയകൃഷ്ണൻ, കെ.പി. സാജു, മനോജ് കൂവേരി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.