അബ്ദുല്ലക്കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുന്നത് ഉത്തമമെന്ന് കോൺഗ്രസ് പത്രം
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാത്മ ഗാന്ധിയോട് ഉപമിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട മു ൻ എം.പി എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. കോൺഗ്രസിൽ ഇപ്പോൾ തോൽവി യുടെ വേനൽക്കാലമാണെന്നും ബി.ജെ.പിയിൽ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദു ല്ലക്കുട്ടി രംഗത്തെത്തിയതെന്ന് വീക്ഷണം ആരോപിക്കുന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാകാൻ കച്ചകെട്ടുന്ന അബ്ദുല്ലക്കുട്ടി എന്ന കീറാമുട്ടിയെ വഴിയിൽ ഉപേക്ഷിക്കുന്നതാണ് ഉത്തമമെന്നും മുഖപ്രസംഗം നിർദേശിക്കുന്നു.
‘കോൺഗ്രസിൽ നിന്നുകൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. ദേശാടനപക്ഷിയെപോലെ ഇടക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുല്ലക്കുട്ടി സി.പി.എമ്മിൽനിന്ന് കോൺഗ്രസിലെത്തിയത് അധികാരമോഹത്തിെൻറ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോൾ ബി.ജെ.പിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് മുറുക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി പണ്ട് ശീലിച്ചതാണ്. രണ്ടുതവണ സി.പി.എം ലോക്സഭാംഗമായിരുന്ന അദ്ദേഹം കോൺഗ്രസിൽ ചേർന്ന് രണ്ടുതവണ എം.എൽ.എയായി. ഇപ്പോൾ താമരക്കുളത്തിൽ മുങ്ങിക്കുളിക്കാനാണ് മോഹം. കെ. സുധാകരൻ എം.പിയായതിനെതുടർന്ന് ഒഴിവുവന്ന കണ്ണൂർ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ അനേകം കോൺഗ്രസ് പ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടാണ് അബ്ദുല്ലക്കുട്ടിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്.
ആശയപരമായി ഒരിക്കലും യോജിക്കാത്ത സംഘ്പരിവാറിനുനേരെ കെണ്ണറിഞ്ഞുള്ള കളി അധികാരമോഹം അടക്കാനാവാത്തതുമൂലമാണ്. ഒരിക്കൽ വേലിചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിക്കണമെന്ന ആഗ്രഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് പ്രേരണ.
രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടാത്ത ഇത്തരം ജീർണതകളെ പേറുന്ന കോൺഗ്രസ് എത്രയും വേഗം അവറ്റകളുടെ പിരിഞ്ഞുപോകലിന് അവസരമുണ്ടാക്കണം. മോദിയുടെ ഗുജറാത്ത് മോഡലിനെ പ്രകീർത്തിച്ചതിന് പിന്നാലെയാണ് ഇയാൾ സി.പി.എമ്മിൽനിന്ന് പുറത്തായത്. സി.പി.എം തോണ്ടിയെറിഞ്ഞ അബ്ദുല്ലക്കുട്ടിക്ക് രാഷ്ട്രീയഅഭയം നൽകിയ കോൺഗ്രസിനെ അയാൾ തിരിഞ്ഞുകുത്തുകയാണ്. ഇത്തരം അഞ്ചാംപത്തികളെ ഇനിയും വെച്ചുപൊറുപ്പിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.