കോൺഗ്രസിൽ തലമുറ മാറ്റം വേണം, താൻ മാറിനിൽക്കാൻ തയാറാണ്- കെ. മുരളീധരൻ
text_fieldsകോഴിക്കോട്: കോൺഗ്രസിന്‍റെ സംഘടന തലത്തിൽ മൊത്തം അഴിച്ചുപണി വേണമെന്ന് കെ. മുരളീധരൻ എം പി. തനിക്ക് ഒരു ചുമതലയും വേണ്ട. താൻ മാറി തരാൻ തയ്യാറാണ്. ഇക്കാര്യം നേതൃത്വതെ അറിയിച്ചിട്ടുണ്ട്. തനിക്ക് തന്‍റെ കാര്യം മാത്രമേ പറയാനാകൂവെന്നും കെ. മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാൻഡ് നന്നായി നയിച്ചു. പക്ഷെ സംസ്ഥാനത്ത് അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകും. അതിൽ ആർക്കും ആശങ്ക വേണ്ട.
പുതിയ മന്ത്രിസഭയിലെ ആരേയും മോശക്കാരായി കാണുന്നില്ല. രാജ്യത്തെ കോൺഗ്രസ് വിമുക്തമാക്കാൻ നരേന്ദ്ര മോദിക്ക് കഴിയില്ല. പിന്നെയാണോ പിണറായി വിജയൻ അങ്ങനെ വിചാരിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. ഒരു പരാജയവും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.