ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ കാളപ്പെട്ടിക്കൊരു വോട്ട്; വൈറലാണീ നോട്ടീസ്…
text_fields1952ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ നോട്ടീസ്
വടകര: 1952 ജനുവരി 18ന് വടകര താഴെ അങ്ങാടി ചുങ്കത്തിനു സമീപം കടപ്പുറത്തു നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ കാളപ്പെട്ടിയില്‍ വോട്ടുചെയ്യുകയെന്ന നോട്ടീസാണ് പുതിയ കാലത്ത് കൗതുകമാകുന്നത്.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് താഴെ അങ്ങാടിയിൽ ദേശീയ മുസ്ലിംകളെന്ന് അറിയപ്പെടുന്നവരായിരുന്നു ഏറെയുണ്ടായിരുന്നതെന്ന് പഴമക്കാർ പറയുന്നു. എന്‍.വി.സി. മമ്മു ഹാജി, കെ.പി. അബ്ദുല്ല, കെ.എസ്. അബ്ദുല്ല, കെ.വി. കണാരന്, കുഞ്ഞയിറ്റി ഹാജി, വി. അസ്സന്‍കുട്ടി എന്നിങ്ങനെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ വലിയ നിര തന്നെയുണ്ടായിരുന്നു ഇവിടെ.
അക്കാലത്ത്, വടകര അങ്ങാടിയിലുണ്ടാകുന്ന മിക്കവാറും പ്രശ്നങ്ങളും ഇവരുടെ ഇടപെടലില്‍ പരിഹരിക്കപ്പെടുമായിരുന്നു. 1974ല്‍ താഴെ അങ്ങാടി കോണ്‍ഗ്രസ് കമ്മിറ്റിയും എം.ഇ.എസും സംയുക്തമായി നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടതായി പഴമക്കാര്‍ പറയുന്നു. പുതിയകാലത്ത്, സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ താഴെ അങ്ങാടിയിലെത്തിക്കാന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്നതായി പ്രസിഡൻറ് കെ.എം.പി. ഹാരിസ്, സെക്രട്ടറി എന്‍.വി. ജലീല്‍ എന്നിവര്‍ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.