സി.പി.എം കോട്ട പിടിച്ചെടുത്തു; കണ്ണൂരിൽ കോൺഗ്രസ് പഞ്ചായത്തംഗത്തിന് ക്രൂരമർദനം
text_fieldsകണ്ണൂര്‍: കൂടാളിയില്‍ 47 വര്‍ഷത്തെ സി.പി.എം കുത്തക തകര്‍ത്ത് വാര്‍ഡ് പിടിച്ചെടുത്ത കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന് ക്രൂരമർദനം. കൂടാളി പഞ്ചായത്ത് 13ാം വാർഡിൽ അട്ടിമറി വിജയം കാഴ്ച്ചവെച്ച മെമ്പർ മനോഹരനാണ് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതിന് നന്ദി പറയാന്‍ താറ്റിയോട് എത്തിയപ്പോഴാണ് ഇദ്ദേഹത്തിനെ ഒരു സംഘം ആളുകൾ അക്രമിച്ചത്.
മനോഹരന്റെ കാറും സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തു. പഞ്ചായത്തംഗം സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമിച്ചതെന്ന് മനോഹരന് പറഞ്ഞു. സംഭവത്തിന് പിന്നില്‍ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം നടന്ന അക്രമ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ സംഭവമാണ് പ്രചരിച്ചത്. ഇതേ തുടർന്നാണ് പൊലീസിനെതിരെയടക്കം ആരോപണവുമായി ഇദ്ദേഹം രംഗത്തെത്തിയത്. പ്രതികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂർ പൊലീസ് ദുര്‍ബല വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും മനോഹരൻ ആരോപിച്ചു. എന്നാൽ, അക്രമികള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നാണ് സി.പി.എമ്മിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.