ഉറപ്പിച്ച് മുല്ലപ്പള്ളി; രാഷ്ട്രീയകാര്യ സമിതി വിളിക്കില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പിടിമുറുക്കാനുള്ള വിവിധ ഗ്രൂപ്പുകളുടെ ശ്രമം ന േരിടാനുറച്ച് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യകരമായ ചർച്ചക്ക് പകരം വ്യക്തിപരമായ വിമർശനങ്ങൾക്ക് വേദിയാക്കുെന്നന്ന കാരണം ചൂണ്ടിക്കാട്ടി തൽക്കാലം കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കേണ്ടെന്ന് മുല്ലപ്പള്ളി തീരുമാനിച്ചു. തീരുമാനം ഉടൻ ഹൈകമാൻഡിനെ അറിയിക്കും. ഇതുപ്രകാരം മാർച്ച് എട്ടിന് ചേരാനിരുന്ന രാഷ്ട്രീയകാര്യസമിതിയോഗം വേണ്ടെന്നുവെച്ചു.
യു.ഡി.എഫ് ഭരണകാലത്ത് സർക്കാറും പാർട്ടിയും തമ്മിലെ പാലം എന്ന നിലയിലാണ് നയപരമായ തീരുമാനങ്ങളെടുക്കാൻ രാഷ്ട്രീയകാര്യസമിതിക്ക് ഹൈകമാൻഡ് രൂപം നൽകിയത്. പരിമിത അംഗങ്ങൾ മാത്രമാണ് സമിതിയിൽ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നതെങ്കിലും പിന്നീട് വിപുലീകരിച്ചു. മുല്ലപ്പള്ളി പ്രസിഡൻറായശേഷവും സുപ്രധാനകാര്യങ്ങളിൽ രാഷ്ട്രീയകാര്യസമിതി ചേർന്നാണ് തീരുമാനമെടുത്തത്.
എന്നാൽ, കെ.പി.സി.സി പുനഃസംഘടന നീളുകയും വിവാദം തലപൊക്കുകയും ചെയ്തതോടെ ഏറെ മാസങ്ങൾക്ക്ശേഷം കഴിഞ്ഞയാഴ്ചയാണ് സമിതി ചേർന്നത്. ഇൗ യോഗത്തിൽ മുല്ലപ്പള്ളിക്കുനേരെ കടുത്ത വിമർശനം ഉയർന്നു. വിമർശനങ്ങൾ അതേപടി മാധ്യമങ്ങൾക്ക് കിട്ടുകയും ചെയ്തു. തനിക്കെതിരെയുണ്ടായ വിമർശനങ്ങളും അവ ചോർന്നതും ബോധപൂർവമാണെന്ന് മുല്ലപ്പള്ളി വിശ്വസിക്കുന്നു.
രണ്ട് പ്രബല ഗ്രൂപ്പുകളിലെയും നേതാക്കൾ ആസൂത്രണം ചെയ്ത് തനിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങൾ നടത്തി മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുെന്നന്നാണ് അദ്ദേഹം കരുതുന്നത്. ഭാരവാഹിനിയമനത്തിൽ മാനദണ്ഡം കൊണ്ടുവന്ന തെൻറ നിലപാടാണ് അതിന് കാരണമെന്നും അദ്ദേഹം കരുതുന്നു.
ഗൗരവമായി ചർച്ച നടത്തി നയപരമായ തീരുമാനമെടുക്കേണ്ട സമിതി ഇത്തരത്തിൽ ഇനി മുന്നോട്ടുപോയിട്ട് കാര്യമില്ല. അതിനാൽ തൽക്കാലം വിളിച്ചുകൂേട്ടണ്ടെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഹൈകമാൻഡ് നിർദേശിച്ചാൽ മാത്രമേ ഇനി സമിതി യോഗം വിളിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.