കോൺഗ്രസ് പ്രതിഷേധ ധർണ 14 ന്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ പ്ലാൻ ഫണ്ടിന്റെയും മെയിൻറനൻസ് ഗ്രാൻറുകളുടെയും മൂന്നാം ഗഡു പദ്ധതിവർഷം തീരുവാൻ 54 ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പോലും നൽകാതെ ഒളിച്ചു കളിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ ധർണ 14 ന്. സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിലും കോൺഗ്രസിന്റെ ജനപ്രതിനിധികളും, മുൻജനപ്രതിനിധികളും, പാർട്ടി നേതാക്കളും ബുധനാഴ്ച പ്രതിഷേധ ധർണ്ണയും യോഗങ്ങളും നടത്തുമെന്ന് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന സംസ്ഥാന ചെയർമാൻ എം. മുരളി അറിയിച്ചു.
പ്ലാൻ ഫണ്ടിന്റെ 1851 കോടിയും മെയിന്റനൻസ് ഗ്രാൻഡ് 1216 കോടിയുമായി 3067 കോടി രൂപയാണ് മൂന്നാം ഗഡുവായി ഡിസംബറിൽ നൽകേണ്ടിയിരുന്നത്. മൂന്ന് ഗഡുക്കളായി പ്ലാൻ ഫണ്ട് 5553 കോടി രൂപയും മെയിൻറനൻസ് ഗ്രാൻഡുകൾ 3648 കോടി രൂപയുമായി ആകെ 9201 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നത്. രണ്ടു ഗഡുക്കളായി 6134 കോടി രൂപ അനുവദിച്ചുവെങ്കിലും ട്രഷറി നിയന്ത്രണങ്ങൾ കാരണം ഇതിന്റെ 30 ശതമാനം പോലും ഇതുവരെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിനിയോഗിക്കുവാൻ സർക്കാർ അനുവദിച്ചിട്ടില്ല.
അധികാര വികേന്ദ്രീകരണ പ്രക്രിയയെയും പ്രാദേശിക വികസനത്തെയും എല്ലാ അർഥത്തിലും അട്ടിമറിച്ച്, പുതിയ ബജറ്റിലും കഴിഞ്ഞവർഷ ബജറ്റിലേ തുപോലെ പണം വകയിരുത്തുന്ന വ്യർഥവ്യായാമാണ് നടത്തിയിരിക്കുതെന്നും ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഫെബ്രുവരി 14 നടത്തുന്നതെന്നും മുരളി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.