ശ്രീ എമ്മിന് ഭൂമി നൽകിയതിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച്
text_fieldsതിരുവനന്തപുരം: സംഘ്പരിവാർ സഹയാത്രികൻ ശ്രീ എമ്മിന്‍റെ സത്സംഗ് ഫൗണ്ടേഷന് സർക്കാർ ഭൂമി നൽകിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം. സർക്കാർ ഉടമസ്ഥതയിലുള്ള നാലേക്കർ കണ്ണായ സ്ഥലമാണ് എമ്മിന് നൽകാൻ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. സർക്കാർ ഭൂമി ആർ.എസ്.എസിന് പതിച്ചു നൽകിയ മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുേരന്ദ്രനും രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെറുവയക്കൽ വില്ലേജ് ഓഫിസിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.
സത്സംഗ് ഫൗണ്ടേഷന് സ്ഥലം യോഗ റിസർച്ച് സെന്‍റർ സ്ഥാപിക്കാൻ എന്ന പേരിലാണ് ഹൗസിങ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള നാലേക്കർ അനുവദിച്ചത്. 10 വർഷത്തേക്ക് ലീസിനാണ് ഭൂമി നൽകുന്നത്. ആർ.എസ്.എസ് -സി.പി.എം രഹസ്യ ചർച്ചക്ക് ഇടനിലക്കാരനായി നിന്നതിന്‍റെ പ്രതിഫലമായാണ് ഭൂമി നൽകിയതെന്നാണ് ആേരാപണം. അപേക്ഷിച്ച് ഒരുമാസത്തിനകമാണ് സ്ഥലം അനുവദിച്ചതെന്ന് ്എം തന്നെ വെളിപ്പെടുത്തിയിരുന്നു.
യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘവുമായും അവരുടെ മുഖപത്രമായ ഓര്‍ഗനൈസറുമായും ഉള്ള ബന്ധം നേരത്തെ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീ എം തുറന്നുപറയുഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.