"മകളേ മാപ്പ്' കോൺഗ്രസ് പ്രതിഷേധ ധർണ
text_fieldsപാനൂർ: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ പൊലീസിന്റേയും പ്രോസിക്യൂഷന്റേയും പിണറായി സർക്കാറിന്റെയും അനാസ്ഥക്കെതിരേയും പ്രതിക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി.
നിള്ളങ്ങലിലെ കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിലും യോഗം പ്രതിഷേധിച്ചു. വരപ്രയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മടപ്പുര ജങ്ഷനിൽ സമാപിച്ചു. ഡി.സി.സി സെക്രട്ടറി ഹരിദാസ് മൊകേരി ധർണ ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം പ്രസിഡന്റ് കെ.പി. വിജീഷ് അധ്യക്ഷത വഹിച്ചു. സി.വി.എ ജലീൽ, വള്ളിൽ നാരായണൻ, കെ.പി. രാമചന്ദ്രൻ, പി.പി. പവിത്രൻ, വി.വി. പ്രദീപൻ, തേജസ് മുകുന്ദ്, ജയൻ ചെണ്ടയാട്, ഭാസ്കരൻ വയലാണ്ടി, എ.പി. രാജു, ബീന നരോത്ത്, അജേഷ്, അഡ്വ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
ചൊക്ലി: വണ്ടിപ്പെരിയാറിലെ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ ചൊക്ലി മണ്ഡലം കമ്മിറ്റി മകളേ മാപ്പ് എന്ന പ്രമേയത്തിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എം. ഉദയൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. പവിത്രൻ, ഹരീന്ദ്രൻ, ടി.പി. വസന്ത, ഉല്ലാസം, ദീപ, സതി, രഞ്ജിത്ത്, രാജേഷ്, ടി.ടി. മനോജ് തുടങ്ങിയവർ സംബന്ധിച്ചു. ടി.പി. ജയതിലകൻ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
പാനൂർ: വണ്ടിപ്പെരിയാറിലെ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് ഇ. സജീവൻ അധ്യക്ഷത വഹിച്ചു. എ.പി. മഹേന്ദ്രൻ, കെ.കെ. വിജേഷ്, വി.പി. കുമാരൻ, എം.പി. ഉത്തമൻ, സി.എൻ. പവിത്രൻ, എം.പി. നാരായണൻ, മല്ലിക നാരായണൻ, ഇ.കെ. ശശി എന്നിവർ നേതൃത്വം നൽകി.
തലശ്ശേരി: വണ്ടിപ്പെരിയാർ പീഡന കൊലപാതക കേസ് പ്രതിയെ വിട്ടയച്ചതിൽ ഉത്തരവാദിയായ പൊലീസ്, പ്രോസിക്യൂഷൻ, സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തലശ്ശേരി ടൗൺ -നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു. സിയാദ് അധ്യക്ഷത വഹിച്ചു. പി.വി. രാധാകൃഷ്ണൻ സംസാരിച്ചു. കെ.സി. രഘുനാഥ്, ജതീന്ദ്രൻ കുന്നോത്ത്, എൻ. അഷറഫ്, സി. പ്രശാന്ത്, പി.കെ. സോന എന്നിവർ നേതൃത്വം നൽകി. വി.എം. ഹരിദാസ് സ്വാഗതവും എൻ. മോഹനൻ നന്ദിയും പറഞ്ഞു.
പെരിങ്ങത്തൂർ : വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ ഒളവിലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. കോൺഗ്രസ് നേതാവ് വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. അരുൺ സി.ജി. അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.പി. പ്രമോദ് സ്വാഗതം പറഞ്ഞു. പി. ഭരതൻ, എൻ.പി. അനന്തൻ, ജയതിലകൻ, പി. അശോകൻ, കെ. സുബൈർ, സുരേന്ദ്രൻ അക്രാൽ, സി. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
തലശ്ശേരി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പൊലീസിന്റെ അനാസ്ഥ കാരണം പ്രതിയെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൊന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാലേ ഒന്നിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി നേതാവ് പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. എ.വി. രാംദാസ് അധ്യക്ഷത വഹിച്ചു. വി.പി. പ്രമോദ്, കെ.എം. രാജേഷ്, യു. രാകേഷ്, വി.പി. നിഷാന്ത് എന്നിവർ സംസാരിച്ചു. എം. മഹേഷ് കുമാർ, സി.കെ. രാജീവൻ, കെ. വി. സുജിത്ത്, ഇ. അനുപമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.