കോൺഗ്രസ് പുനഃസംഘടന: ഈ മാസം പൂർത്തിയാക്കാൻ ഒരുങ്ങി നേതൃത്വം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും പട്ടിക ഈ മാസം പുറത്തിറക്കാനുള്ള തയാറെടുപ്പുമായി നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന ആവശ്യമില്ലെന്നാണ് പാർട്ടിഗ്രൂപ്പുകളുടെ നിലപാടെങ്കിലും ഹൈകമാൻഡിെൻറ പിന്തുണയിൽ മുന്നോട്ടുപോകാനാണ് തീരുമാനം. പുനഃസംഘടന ഈ മാസാവസാനത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കെ.പി.സി.സി ഭാരവാഹി യോഗത്തിലേക്ക് െസക്രട്ടറിമാരെ ക്ഷണിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. കെ.പി.സി.സി ഭാരവാഹികളെ സംഘടനാ ചുമതലയിൽ സഹായിക്കുന്ന ഉത്തരവാദിത്തമാകും സെക്രട്ടറിമാർക്ക് ഉണ്ടാകുക. ജന.സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട് തഴയെപ്പട്ടവർ ഉൾപ്പെടെയുള്ളവരെയാകും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക. 30-40 വരെയാകും സെക്രട്ടറിമാരുടെ എണ്ണം. ഇതോടൊപ്പം അച്ചടക്കസമിതിയെയും പ്രഖ്യാപിച്ചേക്കും.
ഈ മാസം അവസാനത്തോടെ ഡി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കും. കൂടിയാലോചനകൾ ചുമതലയുള്ള കെ.പി.സി.സി ജന.സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ആരംഭിച്ചു. ഓരോ ജില്ലക്കും നിശ്ചയിച്ച എണ്ണത്തിന് അനുസരിച്ച് ഭാരവാഹികളെ തീരുമാനിച്ച് പട്ടിക കൈമാറാനാണ് നിർദേശം. ഇതോടൊപ്പം പുതിയ ബ്ലോക്ക് പ്രസിഡൻറുമാരുടെ പട്ടിക കൈമാറണമെന്നും ആവശ്യെപ്പട്ടിട്ടുണ്ട്. അതിനിടെ മഹിള കോൺഗ്രസ് അധ്യക്ഷയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നു. 'എ' ഗ്രൂപ്പിലെ ജെബി മേത്തർ മഹിള കോൺഗ്രസ് അധ്യക്ഷയായത് നേട്ടമായെന്ന് ഗ്രൂപ്പുകൾ വിലയിരുത്തുന്നു. എന്നാൽ, ജെബിയുടെ പേര് നിർദേശിച്ച് കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷനേതാവും ഹൈകമാൻഡിന് നൽകിയ കത്ത് പരിഗണിച്ചാണ് നിയമനമെന്നാണ് നേതൃത്വത്തിെൻറ വാദം. അതേസമയം, നിരവധി ചുമതലകളുള്ളയാളെ മഹിള കോൺഗ്രസ് നേതൃത്വം ഏൽപിച്ചതിൽ വിമർശനമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.