കോൺഗ്രസ് പുനഃസംഘടന: രാപകൽ പരിശ്രമവുമായി ഉപസമിതി
text_fieldsതിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും കരട് പട്ടിക പരിശോധിച്ച് തീരുമാനമെടുക്കാൻ കെ.പി.സി.സി നിയമിച്ച ഏഴംഗ ഉപസമിതി ഇടവേളക്കുശേഷം തിങ്കളാഴ്ച വീണ്ടും യോഗം ചേർന്നു. കെ.പി.സി.സി ആസ്ഥാനത്ത് രാവിലെമുതൽ ചേർന്ന ഉപസമിതി ജില്ലകളിൽനിന്ന് ലഭിച്ച കരട് പട്ടികയിലെ സൂക്ഷ്മപരിശോധന രാത്രി വൈകിയും തുടരുകയാണ്.
അഞ്ച് ജില്ലകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതായി സൂചനയുണ്ട്. ഇന്നും നാളെയും ചർച്ച തുടരും. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും അന്തിമപട്ടിക ഈ മാസം 30നകം പൂർത്തിയാക്കാനാണ് ശ്രമം. ഓരോ സ്ഥാനത്തേക്കും മൂന്നും നാലും പേരുകളാണ് ജില്ലകൾ കൈമാറിയിട്ടുള്ളത്. അവയിൽനിന്ന് ഒറ്റപ്പേരിലേക്ക് ചുരുക്കാനാണ് ചർച്ച. തർക്കമുള്ളിടങ്ങളിൽ പരമാവധി രണ്ട് പേരുകളാക്കി കെ.പി.സി.സി നേതൃത്വത്തിന്റെ അന്തിമതീർപ്പിന് കൈമാറാനാണ് ധാരണ.
ഡി.സി.സി ഭാരവാഹികളിൽ അമ്പത് ശതമാനം ആളുകൾ 50 വയസ്സിൽ താഴെ പ്രായമുള്ളവരാകണമെന്നും വനിത, പട്ടികവിഭാഗ, പിന്നാക്ക സംവരണം ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. ഡി.സി.സി ഭാരവാഹികളുടെ എണ്ണം വലിയ ജില്ലകളിൽ 35 ഉം ചെറിയ ജില്ലകളിൽ 25 ഉം ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.