ഇനി വിട്ടുവീഴ്ചക്കില്ല: കടന്നാക്രമണത്തിെൻറ മുന കൂർപ്പിച്ച് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സംസ്ഥാന ഭരണത്തെയും പാർട്ടിയെയും പിടിച്ചുലച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം പരിഹാരക്രിയയെപ്പറ്റി ആലോചന തുടങ്ങിയതോടെ ആക്രമണത്തിെൻറ മുന കൂടുതൽ കൂർപ്പിക്കാനുറച്ച് കോൺഗ്രസ് നേതൃത്വം. നിലപാടിൽ മാറ്റംവരുത്തി കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം പോലും പ്രതിപക്ഷ ആക്രമണത്തിന് ഇന്ധനമായി. ഭരണമുന്നണിയെ പൂർണമായും സംശയമുനയിലാക്കി രാഷ്ട്രീയനേട്ടം കൊയ്യുകയാണ് അവരുടെ ലക്ഷ്യം.
സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങൾ ഭരണത്തെ മുള്‍മുനയിലാക്കിയതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ലഹരിമരുന്ന്-കള്ളപ്പണക്കേസുകളിൽ കുടുങ്ങിയതോടെ ഭരണപക്ഷം കടുത്ത പ്രതിരോധത്തിലാണ്. അന്വേഷണ ഭാഗമായി കേന്ദ്ര ഏജൻസികൾ തലസ്ഥാനത്ത് സെക്രട്ടറി തങ്ങുന്ന ബിനീഷിെൻറ വസതിയിൽവരെ എത്തിയിരിക്കുന്നു. ലൈഫ് മിഷനിൽ എല്ലാം ശുദ്ധമാണെന്നും പാവങ്ങൾക്കുള്ള ഭവനപദ്ധതി തകർക്കാനാണ് പ്രതിപക്ഷനീക്കെമന്നുമാണ് സർക്കാർ അവകാശെപ്പട്ടിരുന്നതെങ്കിലും സംസ്ഥാന വിജിലൻസ് പോലും പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അഞ്ചാം പ്രതിയുമാക്കി. ലൈഫിൽ ആരോപണം ശരിെയന്ന് വിജിലൻസിനുപോലും അംഗീകരിക്കേണ്ടി വന്നെന്ന് സമർഥിക്കാനാണ് പ്രതിപക്ഷ ശ്രമം. ഇതിനെല്ലാം പുറമെയാണ് സ്വർണക്കടത്തിൽ സർക്കാറിനെ കുടുക്കിലാക്കുന്ന വിവരങ്ങൾ ദിനേന പുറത്തുവരുന്നത്. സർക്കാറിനെയും ഭരണപക്ഷത്തെയും അന്വേഷണ ഏജൻസികൾ വല്ലാതെ വരിഞ്ഞുമുറുക്കിയ സാഹചര്യത്തിലാണ് പരസ്യമായ കടന്നാക്രമണത്തിന് മുഖ്യമന്ത്രി തയാറായത്. തന്നിലേക്കും അന്വേഷണം വരുന്നുവെന്ന് കണ്ടതോടെയാണ് മുഖ്യമന്ത്രിയുടെ മനം മാറ്റമെന്നാണ് പ്രതിപക്ഷ വിമർശനം. പാർട്ടി സെക്രട്ടറിയുടെ മകനെ മയക്കുമരുന്നു കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ രോഷം സ്വാഭാവികമാണെന്നും അവർ പരിഹസിക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ചില മുഖംമിനുക്കൽ ആലോചനകൾ സി.പി.എമ്മിൽ തുടങ്ങിയത്. ഇതോടെ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരായ കടന്നാക്രമണത്തിെൻറ മുന കൂർപ്പിക്കാൻ കോൺഗ്രസും തീരുമാനിച്ചു.
പാർട്ടി എം.എൽ.എമാരെ വിജിലൻസ് കേസിൽെപടുത്തുകയും തെരഞ്ഞെടുപ്പ് കൈയകലത്തിലെത്തുകയും ചെയ്ത സാഹചര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിലെ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.