സമന്വയ ശ്രമം പ്രതിച്ഛായ വർധിപ്പിച്ചതായി കോൺഗ്രസ്
text_fieldsകോഴിക്കോട്: പാലാ ബിഷപ്പിെൻറ വിവാദ പ്രസ്താവനയിൽ സർക്കാറും സി.പി.എമ്മും നട്ടംതിരിയുേമ്പാൾ വിഷയത്തിൽ സമന്വയത്തിെൻറ പാത ഒരുക്കുന്നതിന് മുന്നിട്ടിറങ്ങിയത് പ്രതിച്ഛായ വർധിപ്പിച്ചതായി കോൺഗ്രസ്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒരുമിച്ച് നടത്തുന്ന നീക്കങ്ങൾ അടുത്തകാലത്ത് പലകാരണങ്ങളാൽ പാർട്ടിക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ സാധിച്ചെന്നാണ് വിലയിരുത്തൽ. ബിഷപ്പിെൻറ പ്രസ്താവനയോട് പല നേതാക്കളും പല രീതിയിൽ പ്രതികരിക്കുന്ന പതിവുശൈലിയിൽനിന്ന് ഭിന്നമായി കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവും മുൻകൈെയടുത്ത ഉദ്യമത്തിന് പാർട്ടിയിൽ പൂർണപിന്തുണ ലഭിച്ചു. ഡി.സി.സി പുനഃസംഘടനയിൽ ആടിയുലഞ്ഞ പാർട്ടിക്ക് നേതാക്കളുടെ സൗഹൃദനീക്കം പുതിയ ഉൗർജം പകർന്നു. വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി ഇരു സമുദായങ്ങളുടെയും വിശ്വാസ്യത നേടാനായതും നേട്ടമായെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.
പലപ്പോഴും സാമുദായിക വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടുകൾ കടുത്ത വിമർശന വിധേയമായിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ അനർഹമായത് നേടിയെടുക്കുന്നു എന്ന രീതിയിലുള്ള മുതിർന്ന നേതാവ് എ.കെ. ആൻറണിയുടെ പ്രസ്താവന ഏറെക്കാലം പാർട്ടിയെ വേട്ടയാടിയിരുന്നു. സംവരണ വിഷയത്തിൽ ഉൾപ്പെടെ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതായ ആക്ഷേപവും ന്യൂനപക്ഷങ്ങളിൽനിന്ന് ഉയർന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുണ്ടായ തിരിച്ചടി തുടർച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ട ഗതിയിലെത്തിക്കുകയും ചെയ്തു.
ബിഷപ് വിഷയത്തിൽ തികച്ചും ഏകപക്ഷീയമെന്ന് ഒരുവിഭാഗത്തിന് പരാതിയുണ്ടാക്കുംവിധം സർക്കാർതലത്തിലുണ്ടായ നീക്കങ്ങളാണ് കോൺഗ്രസിന് അവസരമായത്. സർക്കാർ ഭിന്നിപ്പിച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമുയർത്തി രംഗത്തിറങ്ങിയ നേതാക്കൾ ആസൂത്രിത നീക്കമാണ് നടത്തിയത്. പാലാ ബിഷപ്പിനെ സന്ദർശിച്ചശേഷം കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ നേതാക്കൾ മുസ്ലിം സംഘടന നേതാക്കളുമായും താമരശ്ശേരി, കോഴിക്കോട് ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു സമുദായങ്ങൾക്കിടയിലെ സൗഹൃദാന്തരീക്ഷം വീണ്ടെടുക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തു. ഒന്നാം റൗണ്ട് ചർച്ചയിൽനിന്ന് ഉരുത്തിരിഞ്ഞ കാര്യങ്ങളിൽ സമവായസാധ്യത ആരായുകയാണ് നേതൃത്വം. ഇതിനായി പാലാ ബിഷപ്പുമായും ക്രൈസ്തവ സഭ നേതൃത്വവുമായും വീണ്ടും ചർച്ച നടത്തും. ശേഷം മുസ്ലിം സംഘടന നേതാക്കളെയും കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.