കാലംമാറി; സേവാദൾ വളൻറിയർമാർ ഇനി ജീൻസിൽ
text_fieldsന്യൂഡൽഹി: സേവാദൾ വളൻറിയർമാർ വസ്ത്രധാരണയിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാത പിന്തുടരും. തൂവെള്ള ഖദർ പാൻറ്സ് പരിഷ്കരിച്ചു. പകരം നീല ജീൻസ്. വെള്ള ഷർട്ട്, വെള്ള തൊപ്പി. അതാണ് ഇനി യൂനിഫോം.
വിശേഷാവവസരങ്ങളിൽ വെള്ള പാൻറ്സ് തന്നെ. യുവാക്കൾക്ക് ജീൻസാണ് പഥ്യം. അതിെൻറ പേരിൽ സേവാദളിലേക്ക് മാർച്ച് ചെയ്യാൻ ആരും മടിക്കേണ്ട എന്നതാണ് വേഷമാറ്റത്തിെൻറ ന്യായം. പാർട്ടി ചടങ്ങുകളിൽ മാർച്ചിങ് പട്ടാളമാകുന്ന പതിവു മാറ്റി, പ്രവർത്തനം ജനക്ഷേമകരമായ നിലയിലേക്ക് കൊണ്ടുവരണമെന്ന ആശയവും മുന്നോട്ടുവന്നിട്ടുണ്ട്. ജൂലൈ ഒമ്പതു മുതൽ പുതിയ വേഷം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.