കരുതലോടെ നേരിടാൻ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നിയമസഭ തെരെഞ്ഞടുപ്പിനെ കൂടുതൽ കരുതലോടെ നേരിടാൻ കോൺഗ്രസ്. അവസാനനിമിഷംവരെ കാത്തിരിക്കുകെയന്ന പതിവ് ൈശലിക്ക് പകരം ഹൈകമാൻഡ് നടത്തിയ അടിയന്തര ഇടപെടൽ തെരഞ്ഞെടുപ്പ് പ്രവർത്തനം സംസ്ഥാന നേതൃത്വത്തിെൻറ നിയന്ത്രണത്തിൽ മാത്രമായിരിക്കില്ലെന്നതിെൻറ സൂചനയാണ്.
തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് ഉമ്മൻ ചാണ്ടി അധ്യക്ഷനായി മുതിർന്ന നേതാക്കളെ മാത്രം ഉൾപ്പെടുത്തിയാണ് സമിതി രൂപവത്കരിച്ചത്. സമിതിയിൽ ഏതെങ്കിലും ഒരു നേതാവിനോട് അമിതവിധേയത്വമുള്ള ഒരാളെയും ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒറ്റക്കെട്ടായി നീങ്ങുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്നവരെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. രമേശ് ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും തുല്യപ്രാധാന്യം നൽകി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന തന്ത്രമാണ് ദേശീയനേതൃത്വം ആവിഷ്കരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയോഗിച്ചതിലൂടെ ഹൈകമാൻഡ് ഇക്കാര്യം അടിവരയിടുന്നു. അതേസമയം, ഭരണം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ നേതൃത്വം ഇപ്പോഴും മൗനം പാലിക്കുകയാണ്. ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് ജയിക്കുകയാണ് ആദ്യ ഉന്നമെന്നും മറ്റ് കാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്നുമാണ് അവരുടെ നിലപാട്.
ഉമ്മൻ ചാണ്ടിയെ സംസ്ഥാനരാഷ്ട്രീയത്തിൽ കൂടുതൽ സജീവമാക്കണമെന്നത് ഘടകകക്ഷികളുടെയും ആവശ്യമായിരുന്നു. ചില സമുദായനേതാക്കളും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. െപാതുവെ ഏത് തെരഞ്ഞെടുപ്പും കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമാകുന്ന മധ്യകേരളത്തിൽ തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഇൗ വാദത്തിന് ശക്തിപകർന്നു. അകന്നുപോയ അടിസ്ഥാന വോട്ട്ബാങ്കുകളെ ഒപ്പം കൊണ്ടുവരാൻ ഇതാവശ്യമാണെന്ന് കോൺഗ്രസ് നേതൃത്വവും വിലയിരുത്തി.
ഹൈകമാൻഡിെൻറ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെ വീണ്ടും കരുത്തനാക്കുകയാണ്. അതേസമയം ചെന്നിത്തലയോട് അനീതി കാട്ടിയെന്ന പ്രതീതി ഉണ്ടാകരുതെന്നും ഹൈകമാൻഡ് ആഗ്രഹിക്കുന്നു. അതിനാലാണ് അദ്ദേഹത്തെക്കൂടി കാര്യങ്ങൾ ബോധ്യെപ്പടുത്തി തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.